- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷിംലയില്‍ നേരിയ ഭൂചലനം; ആളപായമില്ല
റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഷിംലയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ 10 കിലോമീറ്റര്‍ ആഴത്തില്‍ ബുധനാഴ്ച രാത്രിയിലാണ് ഭൂചലനമുണ്ടായത്.
ഷിംല: ഹിമാചല്‍പ്രദേശിലെ ഷിംല ജില്ലയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഷിംലയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ 10 കിലോമീറ്റര്‍ ആഴത്തില്‍ ബുധനാഴ്ച രാത്രിയിലാണ് ഭൂചലനമുണ്ടായത്. ഭൂകമ്പത്തെ തുടര്‍ന്നു ആളപായമോ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചു. ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന തലത്തില്‍ റവന്യൂവകുപ്പ് വിവിധ വകുപ്പുകളുടെ അടിയന്തരയോഗം വിളിച്ചുചേര്‍ത്തു.
എല്ലാ ജില്ലകളില്‍നിന്നുള്ള ഉദ്യോഗസ്ഥരും ഇന്നുചേരുന്ന ഉന്നതതല യോഗത്തില്‍ പങ്കെടുക്കുമെന്ന് റവന്യൂ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഓങ്കാര്‍ ശര്‍മ അറിയിച്ചു. ദുരന്തമുണ്ടായാല്‍ നടത്തേണ്ട ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയെന്നതാണ് യോഗത്തിന്റെ അജണ്ട. നിലവില്‍ സംസ്ഥാനത്ത് ദുരന്തങ്ങള്‍ നേരിടാനുള്ള സജ്ജീകരണങ്ങളെക്കുറിച്ചുള്ള അവലോകനവും യോഗത്തിലുണ്ടാവും. ഇതിനുശേഷം സംസ്ഥാന ദുരന്തനിവാരണ വിഭാഗം സമഗ്രമായ അപകടപ്രതിരോധ പദ്ധതി തയ്യാറാക്കുമെന്നും ശര്‍മ വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















