World

ഈ ആന്‍ഡ്രോയ് ഡ്, ഐ ഫോണുകളില്‍ നാളെ മുതല്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല

ഈ ആന്‍ഡ്രോയ് ഡ്, ഐ ഫോണുകളില്‍ നാളെ മുതല്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല
X

കാലഫോര്‍ണിയ: ജനുവരി ഒന്ന് മുതല്‍ ചില സ്മാര്‍ട്ട് ഫോണുകളില്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല. പഴയ ആന്‍ഡ്രോയ്ഡ്- ഐഒഎസ് ഫോണുകളിലാണ് വാട്‌സ് ആപ്പ് ലഭിക്കാതിരിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. ഓപറേറ്റിങ് സിസ്റ്റം ഒമ്പതിന് മുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാത്ത ഐ ഫോണുകളിലും ആന്‍ഡ്രോയ്ഡ് 4.0.3 വേര്‍ഷന് താഴെയുള്ള ഫോണുകളിലുമാവും വാട്‌സ് ആപ്പ് സംവിധാനം നിലയ്ക്കുക. ആപ്ലിക്കേഷന്‍ നിര്‍മാതാക്കള്‍ അവരുടെ ഓപറേറ്റിങ് സിസ്റ്റത്തിന്റെ ഈ പതിപ്പുകളിലേക്ക് ഉപകരണങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം.

അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ ഒന്നുകില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങേണ്ടിവരും. അല്ലെങ്കില്‍ വാട്‌സ് ആപ്പിന് പകരം പുതിയ ആപ്ലിക്കേഷന്‍ കണ്ടെത്തണം. നാം ഉപയോഗിക്കുന്ന മിക്ക ആന്‍ഡ്രോയ്ഡ് ഫോണുകളും 4.0.3 വേര്‍ഷന് മുകളിലുള്ളതാണെന്നും അതുകൊണ്ട് ഉപഭോക്താക്കള്‍ക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാവില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. ഐ ഫോണ്‍ 4 അല്ലെങ്കില്‍, അതിന് മുമ്പ് ആപ്പിള്‍ പുറത്തിറക്കിയ മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അടുത്തവര്‍ഷം മുതല്‍ വാട്‌സ് ആപ്പ് ലഭ്യമാവില്ലെന്നും അധികൃതര്‍ അറിയിച്ചു.

സാംസങ് ഗാലക്‌സി എസ് 2 ഉപയോഗിക്കുന്നവര്‍ക്കും ഈ പ്രശ്‌നമുണ്ടാവും. എച്ച്ടിസി സെന്‍സേഷന്‍, എച്ച്ടിസി തണ്ടര്‍ബോള്‍ട്ട്, എച്ച്ടിസി ഡിസയര്‍, സാംസങ് ഗൂഗിള്‍ നെക്‌സസ് എസ്, സാംസങ് ഗാലക്‌സി എസ് 2, സോണി എറിക്‌സണ്‍ എക്‌സ്പീരിയ, എല്‍ജി ഒപ്ടിമസ് ബ്ലാക്ക്, മോട്ടറോള ആന്‍ഡ്രോയിഡ് റേസര്‍ തുടങ്ങിയ ഫോണുകളിലും വരുംദിവസങ്ങളില്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ലെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ട്. ഐഫോണ്‍ മോഡലുകളില്‍ വാട്‌സ് സേവനം ലഭിക്കാത്ത ഐഫോണ്‍ 4 എസ്, ഐഫോണ്‍ 5, ഐഫോണ്‍ 5 എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 എസ് എന്നിവയും ഉള്‍പ്പെടുന്നു. ഐ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് സിസ്റ്റം അപ്‌ഗ്രേഡ് എളുപ്പത്തില്‍ ചെയ്യാം. സെറ്റിങ്‌സില്‍ ചെന്ന ശേഷം ജനറല്‍ തിരഞ്ഞെടുക്കുകയും സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് കൊടുക്കുകയും ചെയ്താല്‍ മതിയാവും.

Next Story

RELATED STORIES

Share it