News

വ്യാപാരികളോടുള്ള സര്‍ക്കാര്‍ നിലപാട് തിരുത്തണം; സെക്രട്ടേറിയറ്റ് മുന്നില്‍ നില്‍പ് സമരവുമായി എസ്ഡിപിഐ

വ്യാപാരികളോടുള്ള സര്‍ക്കാര്‍ നിലപാട് തിരുത്തണം; സെക്രട്ടേറിയറ്റ് മുന്നില്‍ നില്‍പ് സമരവുമായി എസ്ഡിപിഐ
X

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപാരികളെ തകര്‍ക്കുന്ന നടപടികള്‍ക്കെതിരേ എസ്ഡിപിഐ സെക്രട്ടേറിയറ്റിന് മുന്‍പില്‍ നില്‍പ് സമരം നടത്തി. നില്‍പ് സമരം എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു.

സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ രീതി അശാസ്ത്രീയമെന്നും വ്യാപാരികളോടുള്ള സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് മാസ് ഇമെയിലിങും നില്‍പ് സമരത്തിന്റെ ഭാഗമായി നടന്നു.

പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം, ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ ഖജാന്‍ജി ജലീല്‍ കരമന, ജില്ലാ കമ്മിറ്റിയംഗം താഹിര്‍ ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് സജീവ് പൂന്തുറ, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് അന്‍വര്‍ കഴക്കൂട്ടം, അബ്ദുല്‍ അസീസ് കരമന, ബാദുഷ പാളയം, മുനീര്‍ കാരയ്ക്കാമണ്ഡപം എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it