- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'പോല്‍ ആപ്പില്‍ കൂടി ഇ പാസിന് അപേക്ഷിക്കാം, ആശുപത്രികളില്‍ പോകാന്‍ സത്യവാങ് മൂലം മതി'യെന്നും മുഖ്യമന്ത്രി
മരണനിരക്ക് കുറക്കാന്‍ 45 വയസ്സിനു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം
തിരുവനന്തപുരം: അടിയന്തരയാത്രയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പാസ് നല്‍കാനുള്ള ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. പോലിസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍ആപ്പില്‍ കൂടിയും ഓണ്‍ലൈന്‍ പാസിന് അപേക്ഷിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പോല്‍പാസ് എന്ന പുതിയ സംവിധാനം വഴി ലഭിക്കുന്ന പാസിന്റെ സ്‌ക്രീന്‍ ഷോട്ട് പരിശോധനാസമയത്ത് കാണിച്ചാല്‍ മതിയാകും. ദിവസവേതന തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ഹോംനേഴ്‌സുമാര്‍ തുടങ്ങിയവര്‍ക്ക് ലോക്ഡൗണ്‍ തീരുന്നതുവരെ കാലാവധിയുള്ള പാസിനായി അപേക്ഷിക്കാം.
ആശുപത്രികളിലും മറ്റും ചികിത്സയ്ക്ക് പോകുന്നവര്‍ക്ക് സത്യവാങ്മൂലം പൂരിപ്പിച്ച് കൈവശം കരുതി യാത്ര ചെയ്യാം. ഇതിനായി പോലിസിന്റെ ഇപാസിന് അപേക്ഷിക്കേണ്ട ആവശ്യമില്ല. തിരിച്ചറിയല്‍ കാര്‍ഡ് കൈയിലുണ്ടായിരിക്കണം. 75 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ ചികിത്സയ്ക്കായി പോകുമ്പോള്‍ െ്രെഡവറെ കൂടാതെ രണ്ടു സഹായികളെ കൂടി ഒപ്പം യാത്രചെയ്യാന്‍ അനുവദിക്കും.
വാക്‌സിനേഷന്‍
45 വയ്‌സസ്സിനു മുകളിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കും എന്നാണ് പുതിയ വാക്‌സിന്‍ നയത്തില്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ 45 വയസ്സിനു മുകളിലുള്ളത് ഏകദേശം 1.13 കോടി ആളുകളാണ്. കൊവിഡ് തരംഗത്തില്‍ മരണനിരക്ക് കുറച്ചു നിര്‍ത്താന്‍ 45 വയസ്സിനു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ പെട്ടെന്ന് പൂര്‍ത്തിയാക്കണം. അതുകൊണ്ട്, കേരളത്തിനര്‍ഹമായ വാക്‌സിനുകള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
അതിജീവനം, മാനസികാരോഗ്യം
കൊവിഡ്പ്ര തിരോധവുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിന് കൈറ്റ് വിക്ടേഴ്‌സില്‍ പ്രത്യേക പ്രോഗ്രാമുണ്ട്. എല്ലാ ദിവസവും 'അതിജീവനം' എന്ന പേരില്‍ 2 മണി മുതല്‍ 3 മണിവരെ ഈ ലൈവ് ഫോണ്‍ഇന്‍പ്രോഗ്രാം നടന്നുവരുന്നുണ്ട്. അതുപോലെ പ്രധാനപ്പെട്ട മറ്റൊരു പരിപാടിയാണ് ഈ കാലത്തെ കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് തത്സമയം വിദഗ്ദ്ധര്‍ മറുപടി നല്‍കുന്ന 'മാനസികാരോഗ്യം' എന്ന ലൈവ് ഫോണ്‍ ഇന്‍ രാവിലെ 11 മണി മുതല്‍ 12.30 വരെ കൈറ്റ് വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്നത്.
RELATED STORIES
പിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: ജലീല്‍ കരമന
27 May 2023 5:20 AM GMTമെഡിക്കല്‍ കോളജിലെ കൊവിഡ് ഒപി ഇന്നു മുതല്‍ പുതിയ അത്യാഹിത വിഭാഗത്തില്‍
29 April 2021 9:37 AM GMTസ്വകാര്യ ആശുപത്രികളിലെ 20ശതമാനം കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്കു...
19 April 2021 10:52 AM GMTഇടതു സര്‍ക്കാര്‍ കേരളം ഹാരിസണിന് തീറെഴുതുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി
30 May 2019 2:39 PM GMTകിളിമാനൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനു നേരെ വധശ്രമം
3 May 2019 6:41 PM GMTപത്തനംതിട്ടയിലും തിരുവനന്തപുരത്തും താമര വിരിയുമെന്ന് ആര്‍എസ്എസ്
26 April 2019 11:08 AM GMT