ചൈനയിൽ കൊവിഡ് പിടിമുറുക്കുന്നു
രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നും വാണിജ്യ കേന്ദ്രവുമായ ഷാങ്ഹായിലടക്കം ലോക്ക്‌ഡൗൺ നീട്ടിയിരിക്കുകയാണ്.

ചൈനയിൽ നീണ്ട ഇടവേളക്ക് ശേഷം കൊവിഡ് പിടിമുറുക്കുന്നു. ബെയ്ജിങ്ങിൽ കൂട്ട പരിശോധനയും ലോക്ഡൗൺ ഏർപ്പെടുത്തിയതായാണ് പുറത്തുവരുന്ന റിപോർട്ട്. 21 ദശലക്ഷം ജനങ്ങൾ താമസിക്കുന്ന ബെയ്ജിങ്ങിൽ കൂട്ടപ്പരിശോധനയുടെ വാർത്തകൾ ജനങ്ങളെ ആശങ്കപ്പെടുത്തിയതായും റിപോർട്ടുകൾ പുറത്തുവരുന്നുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നും വാണിജ്യ കേന്ദ്രവുമായ ഷാങ്ഹായിലടക്കം ലോക്ക്‌ഡൗൺ നീട്ടിയിരിക്കുകയാണ്. ലക്ഷണങ്ങളില്ലാത്ത കൊവിഡ് കേസുകൾ അനുദിനം കൂടിവരുന്ന സാഹചര്യത്തിലാണ് വീണ്ടും അടച്ചുപൂട്ടൽ നീട്ടാൻ തീരുമാനിച്ചത്.

ദക്ഷിണേന്ത്യൻ ബിസിനസ്സ് ഹബ്ബായ ഷാങ്ഹായിയിലെ സാഹചര്യം സമ്പൂർണ ലോക്ക്ഡൗണിനെക്കുറിച്ചുള്ള ഭയം വർധിപ്പിച്ചു. ഏറ്റവും പുതിയ തരംഗത്തിൽ ഷാങ്ഹായിൽ ഈ മാസം 300,000-ലധികം കേസുകൾ റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 190 മരണങ്ങളും നടന്നതായാണ് റിപോർട്ട്.

ഷാങ്‌ഹായിലെ സാമ്പത്തിക ജില്ലയായി അറിയപ്പെടുന്ന പുഡോംഗും അനുബന്ധ പ്രദേശങ്ങളും അടച്ചുപൂട്ടിയിട്ടുണ്ട്.കൊവിഡിന്റെ തുടക്കത്തിൽ ഉള്ളതിനെക്കാൾ ശക്തമായ നിയന്ത്രണങ്ങളാണ് പലയിടത്തും ഏർപ്പെടുത്തിയിരിക്കുന്നത്.

ചപ്പുചവറുകൾ കളയാനോ, നായ്ക്കളെ നടത്താനോ പോലും പുറത്തിറങ്ങരുതെന്നാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശം.




RELATED STORIES
കൊവിഡ് സാഹചര്യമില്ലായിരുന്നെങ്കില് ജോജി എന്ന സിനിമ...
27 May 2022 12:50 PM GMTകാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന് എല്ലാ മേഖലയിലും പരിവര്ത്തനം...
27 May 2022 12:32 PM GMTഅവാര്ഡ് ലഭിച്ചതില് സന്തോഷം,ആര്ക്കറിയാം എന്ന ചിത്രത്തിലെ കഥാപാത്രം...
27 May 2022 12:31 PM GMTകെ അനുശി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്, പിഎം ആര്ഷൊ സെക്രട്ടറി
27 May 2022 12:29 PM GMTസംഘപരിവാര് മുതലെടുപ്പിന് സര്ക്കാര് കൂട്ടുനില്ക്കരുത്: ആള് ഇന്ത്യ...
27 May 2022 11:51 AM GMTപ്രകോപനം ഉണ്ടായാലും പോലിസ് സമചിത്തത കൈവിടരുത് : മനുഷ്യാവകാശ കമ്മീഷന്
27 May 2022 11:34 AM GMT