ഫോട്ടോ സ്റ്റോറി: ലക്ഷ്യം തെറ്റാത്ത ചുവടുകളുമായി പോപുലർ ഫ്രണ്ട് വോളന്റിയർ പരേഡ്
പതറാത്ത മനസ്സും ഇടറാത്ത ചുവടുകളുമായി കോഴിക്കോടിന്റെ മണ്ണില്‍ പുതിയ വസന്തത്തിന്റെ കുളമ്പടി ശബ്ദമായാണ് വോളന്റിയര്‍ മാർച്ച് നഗരവീഥികളിലൂടെ കടന്നുപോയത്.

കോഴിക്കോട്: ചരിത്രവീഥികളെ പ്രകമ്പനം കൊള്ളിച്ച് ലക്ഷ്യം തെറ്റാത്ത ചുവടുകളുമായി പോപുലർ ഫ്രണ്ട് വോളന്റിയര്‍ മാര്‍ച്ച്. 'റിപബ്ലിക്കിനെ രക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി പോപുലര്‍ ഫ്രണ്ട് നടത്തുന്ന ദേശീയ കാംപയിന്റെ ഭാഗമായുള്ള ജനമഹാ സമ്മേളനത്തോടനുബന്ധിച്ചാണ് വോളന്റിയര്‍ മാര്‍ച്ചും ബഹുജന റാലിയും നടന്നത്.

പതറാത്ത മനസ്സും ഇടറാത്ത ചുവടുകളുമായി കോഴിക്കോടിന്റെ മണ്ണില്‍ പുതിയ വസന്തത്തിന്റെ കുളമ്പടി ശബ്ദമായാണ് വോളന്റിയര്‍ മാർച്ച് നഗരവീഥികളിലൂടെ കടന്നുപോയത്. ഹിന്ദുത്വ ഫാഷിസ്റ്റുകളെ വിറപ്പിച്ചുകൊണ്ട് വോളന്റിയർമാർ നഗരം ചുറ്റിയപ്പോൾ തക്ബീർ ധ്വനികളാൽ പോരാളികളെ അനുഗ്രഹിക്കാൻ പതിനായിരങ്ങളാണ് റോഡുകൾക്കിരുവശവും തടിച്ചുകൂടിയത്.

വൈകീട്ട് 4.30 നാണ് കോർപറേഷൻ സ്റ്റേഡിയം പരിസരത്തു നിന്ന് വോളന്റിയർ മാർച്ച് ആരംഭിച്ചത്. മുന്‍നിരയില്‍ ഓഫിസേഴ്‌സ് സംഘമടങ്ങിയ ആദ്യ കേഡറ്റ് ബാച്ച്. പിന്നിലായി രണ്ടാമത്തെ കേഡറ്റ് ബാച്ചും തൊട്ടുപിന്നില്‍ ബാന്റ് സംഘമടങ്ങിയ കേഡറ്റുകളും ചുവടുകള്‍ തീര്‍ത്തു. സ്‌റ്റേഡിയം പരിസരത്തു നിന്ന് ചെസ്റ്റ് ഹോസ്പിറ്റല്‍, പുതിയ ബസ് സ്റ്റാന്റ്, മാവൂര്‍ റോഡ്, ബാങ്ക് റോഡ്, സിഎച്ച് ഓവര്‍ബ്രിഡ്ജ്, കോര്‍പറേഷന്‍ ഓഫിസ് ചുറ്റിയാണ് പരേഡും റാലിയും സമ്മേളന നഗരിയായ ബീച്ചില്‍ സമാപിച്ചത്.

പിന്നാലെ കോഴിക്കോട് ബീച്ചിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ വോളന്റിയർ ഡെമോൺസ്ട്രേഷനും നടന്നു. പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷി നിർത്തി ഒത്തൊരുമയോടെ താളത്തിൽ ചുവടുവച്ച് വോളന്റിയർ ഡെമോൺസ്ട്രേഷൻ നടക്കുമ്പോൾ കാണികൾ ഹർഷാരവം മുഴക്കി.
വോളന്റിയർ ഡെമോൺസ്ട്രേഷനിൽ നിന്ന്





RELATED STORIES
എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദു രാജിവയ്ക്കണം: വിഡി സതീശന്
30 Nov 2023 9:32 AM GMTകരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
29 Nov 2023 11:29 AM GMTമിനിലോറിയില്‍ വന്‍ സ്പിരിറ്റ് കടത്ത്; ബിജെപി നേതാവ് ഉള്‍പ്പെടെ...
25 Nov 2023 8:06 AM GMTസ്കൂളിലെ വെടിവയ്പ്; പ്രതി ജഗന് ജാമ്യം, മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ...
21 Nov 2023 2:23 PM GMTതൃശ്ശൂരിലെ സ്കൂളില്‍ വെടിവയ്പ്; പൂര്‍വവിദ്യാര്‍ഥി കസ്റ്റഡിയില്‍
21 Nov 2023 7:11 AM GMT