Photo Stories

മഴ പറഞ്ഞ കഥ; ശ്രദ്ധേയമായി ദേശീയ ഫോട്ടോഗ്രാഫി എക്‌സിബിഷന്‍

മണ്ണിനേയും മഴയേയും അത്രമേല്‍ സ്‌നേഹിച്ച കലാകാരന്റെ ഓര്‍മ്മയ്ക്കായി സംഘടിപ്പിച്ച മണ്‍സൂണ്‍ ഫോട്ടാഗ്രാഫി അവാര്‍ഡിന് എത്തിയ മികച്ച 50 ഫോട്ടാകളുടെ എക്‌സിബിഷനാണ് സപ്തംബര്‍ 19, 20, 21 തിയതികളിലായി കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ നടന്നുവരുന്നത്.

മഴ പറഞ്ഞ കഥ; ശ്രദ്ധേയമായി ദേശീയ ഫോട്ടോഗ്രാഫി എക്‌സിബിഷന്‍
X

ലോകത്തിലെ ആദ്യ കളര്‍ചിത്രം പിറന്നത് 1861ലാണ്. അവിടെ നിന്ന് 161 വര്‍ഷം പിന്നിടുമ്പോള്‍ ഫോട്ടോഗ്രാഫി മേഖലയില്‍ ഉണ്ടായിട്ടുള്ള കുതിച്ചുചാട്ടം നമ്മെ ഏവരേയും അതിശയിപ്പിക്കുന്നതാണ്. ആ കുതിച്ചുചാട്ടത്തെ പ്രതിഫലിക്കുന്ന ഫോട്ടാഗ്രാഫി എക്‌സിബിഷനാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ നടക്കുന്നത്.


മഴ മലയാളികളെ സംബന്ധിച്ച് ഗൃഹാതുരത്വം വിളിച്ചോതുന്ന ഒന്നാണ്. എന്നാല്‍ കുറച്ചുവര്‍ഷങ്ങളായി മഴ ഭയപ്പെടുത്തുന്ന സ്വഭാവവും പുറത്തു കാണിക്കുന്നുണ്ട്. അതിന് മഴയല്ല ഉത്തരവാദിയെന്ന് നമുക്ക് അറിയാവുന്നതുമാണ്. ഭൂമിയുടെ മേലുള്ള അനിയന്ത്രിത വിഭവ ചൂഷണമാണ് ഇതിന് കാരണമെന്നും അഭിപ്രായങ്ങളുണ്ട്.


മഴയുടെ വിവിധ ഭാവങ്ങള്‍ പകര്‍ത്തുന്നതില്‍ പ്രത്യേക താല്‍പര്യവും വൈഭവുമുണ്ടായിരുന്ന മലയാള മനോരമ ചീഫ് ഫോട്ടോഗ്രഫറായിരുന്ന വിക്ടര്‍ ജോര്‍ജ് ഓര്‍മയുടെ ഫ്രെയിമിലേക്കു മറഞ്ഞിട്ട് 21 വര്‍ഷം പിന്നിടുന്നു. ഇടുക്കി ജില്ലയിലെ വെണ്ണിയാനി മലയില്‍ പ്രകൃതിക്ഷോഭത്തിന്റെ ചിത്രം പകര്‍ത്തുന്നതിനിടെയുണ്ടായ ഉരുള്‍പൊട്ടലില്‍പെട്ട് വിക്ടര്‍ 2001 ജൂലൈ ഒമ്പതിനാണു മരണപ്പെട്ടത്.


മണ്ണിനേയും മഴയേയും അത്രമേല്‍ സ്‌നേഹിച്ച കലാകാരന്റെ ഓര്‍മ്മയ്ക്കായി സംഘടിപ്പിച്ച മണ്‍സൂണ്‍ ഫോട്ടാഗ്രാഫി അവാര്‍ഡിന് എത്തിയ മികച്ച 50 ഫോട്ടാകളുടെ എക്‌സിബിഷനാണ് സപ്തംബര്‍ 19, 20, 21 തിയതികളിലായി കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ നടന്നുവരുന്നത്.


ഇന്ത്യയില്‍ നിന്നുള്ള നിരവധി ഫോട്ടോഗ്രാഫര്‍മാരുടെ വിവിധ പ്രമേയങ്ങളിലുള്ള മഴച്ചിത്രങ്ങള്‍ കാഴ്ച്ചക്കാരെ ചിരിപ്പിക്കുകയും കൗതുകമുണര്‍ത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. മദ്യപാനം തീര്‍ക്കുന്ന മഴക്കാലത്തെ നിറുന്ന കാഴ്ച്ച പകര്‍ത്തിയ കാസര്‍കോട് സ്വദേശിയായ സിബി വെള്ളരിക്കുണ്ടാണ് ഒന്നാം സമ്മാനത്തിന് അര്‍ഹനായത്.


വിവിധ തൊഴിലാളികളുടെ മഴക്കാല പ്രാരാബ്ധവും നിരവധി ചിത്രങ്ങളില്‍ പ്രമേയമായി വന്നു. ദുരന്ത നിവാരണം, പ്രളയക്കാലത്തെ ചെറുജീവികളുടെ അതിജീവനം, മഴക്കാലത്തെ വിനോദങ്ങള്‍ എന്നിവ ഫ്രെയിമുകളില്‍ ഇടം നേടിയിട്ടുണ്ട്.


ദേശീയ തലത്തില്‍ പുതുതായി രൂപംകൊണ്ട സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് കാമറ ആര്‍ട്ടിസ്റ്റ്‌സ് എന്ന സംഘടനയാണ് ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയത്. ഫോട്ടോഗ്രാഫിയെ പുതിയ തലങ്ങളില്‍ എത്തിച്ച് കേരളത്തെ ഒരു മികച്ച ഫോട്ടോഗ്രാഫി ഹബ്ബ് ആക്കുകയെന്ന സംഘടനയുടെ ല്ക്ഷ്യങ്ങള്‍ക്ക് അടിത്തറ പാകാന്‍ ഈ എക്‌സിബിഷന്‍ കൊണ്ട് സാധിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it