Photo Stories

ഫലസ്തീന്‍ പ്രതിരോധത്തിന്റെ പുതിയ പ്രതീകമായി 'സ്പൂണുകള്‍'

ഇസ്രായേലിന്റെ അതീവസുരക്ഷയുള്ള ഗില്‍ബോവ തടവറയില്‍നിന്ന് 'സ്പൂണുകള്‍' ഉപയോഗിച്ച് തുരങ്കമുണ്ടാക്കി ആറ് ഫലസ്തീന്‍ പോരാളികള്‍ രക്ഷപ്പെട്ടതിന്റെ പ്രതീകമായാണ് ഇനി മുതല്‍ ഫലസ്തീന്‍ പ്രതിരോധ ചിഹ്‌നമായി പരമ്പരാഗത പതാകകള്‍ക്കും ബാനറുകള്‍ക്കുമൊപ്പം സ്പൂണുകളും ബ്രാന്‍ഡിങ് നടത്താന്‍ തീരുമാനിച്ചത്.

ഫലസ്തീന്‍ പ്രതിരോധത്തിന്റെ പുതിയ പ്രതീകമായി സ്പൂണുകള്‍
X

ഗസ: ഇസ്രായേല്‍ അധിനിവേശത്തിനെതിരേ ഫലസ്തീന്‍ നടത്തുന്ന പോരാട്ടത്തിന് കരുത്തുപകരാന്‍ പുതിയ പ്രതീകമായി 'സ്പൂണുകളും'. ഇസ്രായേലിന്റെ അതീവസുരക്ഷയുള്ള ഗില്‍ബോവ തടവറയില്‍നിന്ന് 'സ്പൂണുകള്‍' ഉപയോഗിച്ച് തുരങ്കമുണ്ടാക്കി ആറ് ഫലസ്തീന്‍ പോരാളികള്‍ രക്ഷപ്പെട്ടതിന്റെ പ്രതീകമായാണ് ഇനി മുതല്‍ ഫലസ്തീന്‍ പ്രതിരോധ ചിഹ്‌നമായി പരമ്പരാഗത പതാകകള്‍ക്കും ബാനറുകള്‍ക്കുമൊപ്പം സ്പൂണുകളും ബ്രാന്‍ഡിങ് നടത്താന്‍ തീരുമാനിച്ചത്. സപ്തംബര്‍ ആറിനാണ് ശുചിമുറിയില്‍നിന്ന് ജയില്‍ മതിലിന് പുറത്തുവരെ നീളുന്ന, ഒരാള്‍ക്ക് കഷ്ടിച്ച് ഇഴഞ്ഞുപോവാന്‍ കഴിയുന്ന തുരങ്കത്തിലൂടെയാണ് സംഘം പുറത്തെത്തിയത്.

ടേബിള്‍ സ്പൂണ്‍ ഉപയോഗിച്ചാണ് സംഘം തുരങ്കം തീര്‍ത്തത്. ശുചിമുറിയില്‍നിന്നുള്ള ദ്വാരം കെട്ടിടത്തിന്റെ നിര്‍മാണവേളയില്‍ സൃഷ്ടിക്കപ്പെട്ട ഒരു തുറന്ന സ്ഥലത്താണ് എത്തുന്നത്. എന്നാല്‍, പാഴ്‌വസ്തുക്കള്‍ കൂട്ടിയിട്ടതുമൂലം ഈ ഭാഗം പുറത്തുനിന്ന് കാണാത്ത നിലയിലായിരുന്നു. ഇതിലൂടെ ജയില്‍ മതിലിന് സമീപത്തേക്കും ഇവിടെനിന്ന് മതിലിനു പുറത്തുള്ള അഴുക്കുചാലിലേക്കും തുരങ്കംതീര്‍ത്താണ് സംഘം രക്ഷപ്പെട്ടത്. ഒരു പോസ്റ്ററില്‍ ഒളിപ്പിച്ച നിലയിലുള്ള തുരുമ്പിച്ച സ്പൂണ്‍ ജയില്‍ അധികൃതര്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. ക്ലോസറ്റിന് ചുവട്ടിലുള്ള തുരങ്കത്തിന്റെയും പുറത്തെ ഒരു ദ്വാരത്തിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

രക്ഷപ്പെട്ടവരെയെല്ലാം ഇസ്രായേല്‍ അധികൃതര്‍ പിടികൂടിയെങ്കിലും അതീവസുരക്ഷാ ജയിലില്‍നിന്ന് തടവുകാര്‍ അതിസാഹസികമായി പുറത്തുകടന്നത് ഇസ്രായേലിനെ ഞെട്ടിച്ചിരുന്നു. തടവുകാരിലൊരാളായ മഹമൂദ് അബ്ദുല്ല അല്‍അര്‍ദ തന്റെ സെല്ലില്‍നിന്ന് തുരങ്കം കുഴിക്കാന്‍ സ്പൂണുകളും പ്ലേറ്റുകളും കെറ്റിലുകള്‍ പോലും ഉപയോഗിച്ചതായി അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. ഡിസംബറിലാണ് അദ്ദേഹം രക്ഷപ്പെടാന്‍ ശ്രമം തുടങ്ങിയത്- അഭിഭാഷകന്‍ റുസ്‌ലാന്‍ മഹാജാനെ പറഞ്ഞു. 'നിശ്ചയദാര്‍ഢ്യത്തോടെ, ജാഗ്രതയോടെ ... തന്ത്രപൂര്‍വം ഒരു സ്പൂണിന്റെ സഹായത്തോടെ തുരങ്കം കുഴിച്ച് ശത്രുവിനെ തടവിലാക്കി ഫലസ്തീനികള്‍ രക്ഷപ്പെട്ടു- അറബി 21 വെബ്‌സൈറ്റില്‍ എഴുത്തുകാരന്‍ സാരി ഒറാബി പറഞ്ഞു.

ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ തുല്‍ക്കാറെം എന്ന നഗരത്തില്‍ ഗസ്സന്‍ മഹ്ദവി എന്നയാള്‍ രക്ഷപ്പെട്ടത് മറ്റൊരു സാഹസികതയായിരുന്നു. 1996 ല്‍ ഇസ്രായേലി ജയിലില്‍നിന്ന് ഇയാളും മറ്റൊരു തടവുകാരനും നഖങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച തുരങ്കത്തിലൂടെയാണ് പുറത്തുകടന്നത്. 'ഒരു ഇസ്രായേലി ജയിലില്‍നിന്ന് രക്ഷപ്പെടുക എന്നത് ഓരോ തടവുകാരനും ചിന്തിക്കുന്ന കാര്യമാണ്. മഹ്ദവി പറഞ്ഞു. ഒരു സ്പൂണ്‍ കൊണ്ട് അത് പൂര്‍ത്തിയാക്കിയത്. ചരിത്രത്തില്‍ ഇടം പിടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടക്കന്‍ ഇസ്രായേലിലെ ഗില്‍ബോവ ജയില്‍ 'ദ സേഫ്' എന്ന പേരിലാണ് അറിയപ്പെടുന്നത്.

Next Story

RELATED STORIES

Share it