Photo Stories

ത്യാഗ സ്മരണയില്‍ മുസ്‌ലിം ലോകം ഈദ് ആഘോഷിച്ചു (ചിത്രങ്ങളിലൂടെ)

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പള്ളികളിലും ഈദ് ഗാഹുകളിലുമായാണ് ഈദ് നമസ്‌കാരം നടന്നത്.

ത്യാഗ സ്മരണയില്‍ മുസ്‌ലിം ലോകം ഈദ് ആഘോഷിച്ചു (ചിത്രങ്ങളിലൂടെ)
X

ന്യൂഡല്‍ഹി: പ്രവാചകന്‍ ഇബ്രാഹിമിന്റെ സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ഓര്‍മയില്‍ കൊവിഡ് മാനദണ്ഡങ്ങളോടെ ലോക മുസ്‌ലിം വിശ്വാസി സമൂഹം ബലിപെരുന്നാള്‍ ആഘോഷിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പള്ളികളിലും ഈദ് ഗാഹുകളിലുമായാണ് ഈദ് നമസ്‌കാരം നടന്നത്. ഇന്നലെ പുലര്‍ച്ചെ ഈദ് നമസ്‌കാരത്തില്‍ പുത്തന്‍ വസ്ത്രങ്ങളണിഞ്ഞ് മാസ്‌ക് ധരിച്ചും ശാരീരിക അകലം പാലിച്ചും വിശ്വാസികള്‍ പങ്കെടുത്തു.

ജറുസലേമിലെ പഴയ നഗരത്തിലെ അല്‍അഖ്‌സാ പള്ളി വളപ്പില്‍ ഈദ് ആഘോഷിക്കുന്ന ഫലസ്തീനികള്‍

ഈദുല്‍ അദ്ഹ ആഘോഷത്തോടനുബന്ധിച്ച് അല്‍അഖ്‌സാ പള്ളിയില്‍ ചിത്രത്തിനായി പോസ് ചെയ്യുന്ന ഫലസ്തീന്‍ വനിതകള്‍

ഇറാഖി തലസ്ഥാനമായ ബാഗ്ദാദിലെ അദാമിയ ജില്ലയിലെ അബു ഹനിഫ പള്ളിക്ക് പുറത്തുള്ള തെരുവില്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കുന്ന വനിതകള്‍

ഈജിപ്തിലെ കെയ്‌റോയില്‍ അല്‍ അസ്ഹര്‍ മസ്ജിദില്‍ പ്രാര്‍ഥനയ്ക്കു ശേഷം കളിയില്‍ ഏര്‍പ്പെട്ട കുരുന്നുകള്‍

പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ഗസയിലെ ശ്മശാനം സന്ദര്‍ശിക്കുന്ന വനിതകള്‍


യമനിലെ സന്‍ആയില്‍ പെരുന്നാള്‍ നമസ്‌കാരത്തിനെത്തിയ കുട്ടി

ഇറാഖിലെ കുര്‍ക്കുക്കിലെ തഹ്‌സീന്‍ സുറാനി മോസ്‌കില്‍ പ്രാര്‍ഥന നടത്തുന്നവര്‍

സുദാനിലെ കാര്‍ത്തൂമില്‍ അല്‍ഫറാ സ്‌ക്വയറില്‍ ഈദ് അല്‍ അദ്ഹാ നമസ്‌കാരത്തിനെത്തിയ വിശ്വാസികള്‍

തിമൂറിലെ സ്‌റ്റെയിലെ ദിലിയിലെ കമ്പൂണ്‍ അലോര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ശേഷം മടങ്ങുന്നവര്‍


ഇന്തോനേസ്യയിലെ ആഷെ പ്രവിശ്യയിലെ ലോക്‌സിമാവിയിലെ മസ്ജിദില്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കുന്ന വിശ്വാസിനികള്‍



തുര്‍ക്കിയിലെ ഇസ്താംബൂളിലെ ഗ്രാന്‍ഡ് കാംലിക്ക പള്ളിയില്‍ ഈദുല്‍ അദ്ഹാ പ്രാര്‍ത്ഥന നിര്‍വഹിക്കുന്നു.


അഫ്ഗാനിസ്ഥാനിലെ ഹെറാത്തില്‍ ഈദ് അല്‍ അദാ നമസ്‌കാരം നടത്താന്‍ അഫ്ഗാനികള്‍ ഒരു പള്ളിയില്‍ എത്തുന്നു.




റൊമാനിയയിലെ ബുച്ചാറസ്റ്റിലെ ദിനാമോ സ്‌റ്റേഡിയത്തില്‍ പ്രാര്‍ത്ഥനയ്ക്കു ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നവര്‍


Next Story

RELATED STORIES

Share it