News

മാസ്‌ക് ധരിക്കാത്തത് ചോദിച്ചതിന് പാറശാല താലൂക്ക് ആശുപത്രി ഡോക്ടര്‍ക്ക് മര്‍ദ്ദനം; മൂന്ന് പേര്‍ അറസ്റ്റില്‍

മാസ്‌ക് ധരിക്കാത്തത് ചോദിച്ചതിന് പാറശാല താലൂക്ക് ആശുപത്രി ഡോക്ടര്‍ക്ക് മര്‍ദ്ദനം;  മൂന്ന് പേര്‍ അറസ്റ്റില്‍
X

തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ച സംഘം അറസ്റ്റില്‍. ഡ്യൂട്ടി ഡോക്ടര്‍ സനോജിനെയാണ് സംഘം മര്‍ദ്ദിച്ചത്. പാറശാല സ്വദേശികളായ രാഹുല്‍, സജിത്, ശംഭു എന്നിവരാണ് പോലിസ് പിടിയിലായത്. ഇനി ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പോലിസ് അറിയിച്ചു.

ഇന്നലെ രാത്രിയോടെയാണ് നാലംഗം സംഘം മാസ്‌ക് ധരിക്കാതെ ആശുപത്രിയിലെത്തിയത്. ഇത് ചോദ്യം ചെയ്ത ഡോക്ടറെയും സെക്യൂരിറ്റിയെയും മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ഡോക്ടര്‍ നിലത്തു വീണിരുന്നു.

ഡോക്ടറെ അക്രമിച്ചവരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒ സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പോലിസ് മൂന്ന് പ്രതികളെ പിടികൂടിയതോടെ സമരം പിന്‍വലിക്കുകയായിരുന്നു.


Next Story

RELATED STORIES

Share it