Kerala

അയൽ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവെത്തിച്ച് വിൽപ്പന: യുവാക്കൾ അറസ്റ്റിൽ

കേസുമായി ബന്ധപ്പെട്ട് ഒരാൾ നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളുടെ വീട്ടിൽ നിന്ന് രണ്ടു കിലോയോളം കഞ്ചാവും തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തു.

അയൽ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവെത്തിച്ച് വിൽപ്പന: യുവാക്കൾ അറസ്റ്റിൽ
X

കൊച്ചി: അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം കഞ്ചാവെത്തിച്ച് വിൽപ്പന നടത്തിയിരുന്ന യുവാക്കൾ അറസ്റ്റിൽ. തേവക്കൽ സ്വദേശി വൈശാഖ്, കങ്ങരപ്പടി സ്വദേശി ഷാജഹാൻ, കളമശ്ശേരി സ്വദേശികളായ സുമൽ വർഗീസ്, വർഗീസ് എന്നിവരെയാണ് തടിയിട്ട പറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് ഒരാൾ നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളുടെ വീട്ടിൽ നിന്ന് രണ്ടു കിലോയോളം കഞ്ചാവും തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തു.

ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികൾ അറസ്റ്റിലായത്. സംഘമായാണ് ഇവർ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it