Kerala

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

അഖിലിനൊപ്പം കയത്തില്‍പ്പെട്ട മറ്റൊരു സുഹൃത്ത് ശരണിനെ നാട്ടുകാർ രക്ഷപ്പെടുത്തി

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
X

പത്തനംതിട്ട: അച്ചൻകോവിലാറ്റിലെ മുളമ്പുഴ കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് കയത്തില്‍ മുങ്ങി മരിച്ചു. കുളനട കൈതക്കാട്ട് അഖില്‍ ഭവനില്‍ അഖില്‍ എസ് കുമാർ (27) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് സുഹൃത്തുക്കളോടൊപ്പം കടവിലെത്തി കുളിക്കാനിറങ്ങിയ അഖില്‍ കയത്തില്‍പ്പെട്ടത്. അഖിലിനൊപ്പം കയത്തില്‍പ്പെട്ട മറ്റൊരു സുഹൃത്ത് ശരണിനെ നാട്ടുകാർ രക്ഷപ്പെടുത്തി.

Next Story

RELATED STORIES

Share it