Kerala

കടലുണ്ടിപ്പുഴയില്‍ യുവാവ് മുങ്ങിമരിച്ചു

കടലുണ്ടിപ്പുഴയില്‍ യുവാവ് മുങ്ങിമരിച്ചു
X

കോട്ടയ്ക്കല്‍: കടലുണ്ടിപ്പുഴയില്‍ വെന്നിയൂരിന് സമീപം പെരുമ്പുഴ കടവില്‍ യുവാവ് മുങ്ങി മരിച്ചു. തെന്നല അറയ്ക്കല്‍ സ്വദേശി നെച്ചിയില്‍ അബ്ദുറസ്സാഖിന്റെ മകന്‍ സമീറാണ് (20) മരിച്ചത്. ഉച്ചയോടെയാണ് അപകടം.

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പെടുകയായിരുന്നു ഫയര്‍ഫോഴ്‌സ്, കോട്ടക്കല്‍ പോലിസ്, നാട്ടുകാര്‍ എന്നിവര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it