- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം: ഒന്നാംപ്രതി സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല
വകുപ്പുകളുടെ ഏകോപനമില്ലായ്മയാണെന്ന് അപകടങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രിയും ശ്രമിക്കുന്നത്.

തിരുവനന്തപുരം: കൊച്ചി നഗരത്തില്‍ പൈപ്പ് പൊട്ടിയുണ്ടായ കുഴിയില്‍ വാഹനം വീണ് യുവാവ് മരിച്ച സംഭവത്തില്‍ ഒന്നാംപ്രതി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഏട്ടുമാസം മുമ്പാണ് വന്‍ വാഹനത്തിരക്കുള്ള പാലാരിവട്ടം മെട്രോ സ്‌റ്റേഷന് മുന്നിലുള്ള കുഴി രൂപപ്പെട്ടത്. പൊതുമരാമത്ത് വകുപ്പും ജലവിഭവവകുപ്പും അത് കണ്ടില്ലന്ന് നടിച്ചതാണ് ഒരു ചെറുപ്പക്കാരന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണം. ഏതാനും ദിവസം മുമ്പ് നഗരത്തിലെ കടവന്ത്രയിലും ഇതുപോലെ റോഡിലെ കുഴിയില്‍ വീണ് ഒരു ഇരുചക്രവാഹനയാത്രക്കാരന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. പൊതുമരാമത്ത് വകുപ്പ് അനാസ്ഥമൂലം കേരളത്തിലെ റോഡുകള്‍ മുഴുവന്‍ തകര്‍ന്നുകിടക്കുകയാണ്. ജലവിഭവ വകുപ്പാകട്ടെ അവരുടെ വകയായി റോഡുകള്‍ കുഴിക്കുന്നു.
എന്നാല്‍, കുഴികള്‍ മൂടേണ്ട ഉത്തരവാദിത്വം മാത്രം ഈ വകുപ്പുകള്‍ ഏറ്റെടുക്കുന്നില്ല. ഈ മരണക്കുഴികളില്‍ നിരപരാധികളായ വഴിയാത്രക്കാരുടെ ജീവനുകള്‍ പൊലിയുമ്പോഴും വകുപ്പുകള്‍ പരസ്പരം പഴിചാരി ഒളിച്ചോടുകയാണന്നും രമേശ് ചെന്നിത്തല പറഞ്ഞു. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണെന്ന് അപകടങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രിയും ശ്രമിക്കുന്നത്. വകുപ്പുകളുടെ ഏകോപനം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നിരിക്കെ സര്‍ക്കാരിന്റെ തലവനായ മുഖ്യമന്ത്രിക്ക് വകുപ്പുകളെ ചാരി രക്ഷപ്പെടാന്‍ കഴിയില്ല. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട യദുലാലിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















