Kerala

വഴി തടഞ്ഞുള്ള സിനിമ ഷൂട്ടിങ്ങുകൾ ഇനി അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ്

ലൊക്കേഷനുകളിൽ ബൗൺസർമാരെയും ഗുണ്ടകളെയും അണിനിരത്തിയാണ് പലയിടത്തും ഷൂട്ടിങ് നടത്തുന്നത്.

വഴി തടഞ്ഞുള്ള സിനിമ ഷൂട്ടിങ്ങുകൾ ഇനി അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ്
X

കൊച്ചി: ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയും ഗതാഗതം തടഞ്ഞും സർക്കാർ ഓഫിസുകൾ അടക്കമുള്ള സ്‌ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തിയുമുള്ള സിനിമ ചിത്രീകരണം ജില്ലയിൽ ഇനി അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ്.

ലൊക്കേഷനുകളിൽ ബൗൺസർമാരെയും ഗുണ്ടകളെയും അണിനിരത്തിയാണ് പലയിടത്തും ഷൂട്ടിങ് നടത്തുന്നത്. ഇവർ ജനങ്ങളെ ആട്ടിയകറ്റുകയാണ്. ചോദ്യം ചെയ്താൽ മർദനമടക്കം നേരിടേണ്ടി വരുന്ന സാഹചര്യവുമുണ്ട്.

ജില്ലയിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള സിനിമ ചിത്രീകരണം മുന്നറിയിപ്പില്ലാതെ തടയുമെന്ന് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ല പ്രസിഡന്‍റ്​ ടിറ്റോ ആന്‍റണി അറിയിച്ചു. സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തിനെതിരേയും യൂത്ത് കോൺഗ്രസ് പ്രചാരണവും പ്രക്ഷോഭവും ആരംഭിക്കുമെന്നും അദ്ദേഹം വാർത്താകുറിപ്പിൽ അറിയിച്ചു.



Next Story

RELATED STORIES

Share it