Kerala

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദവി: സാധ്യതാ പട്ടികയിൽ പത്തുപേർ

എംപിമാരായ ഹൈബി ഈഡന്‍, രമ്യാ ഹരിദാസ് എന്നിവരും എംഎല്‍എമാരായ ഷാഫി പറമ്പില്‍, ശബരിനാഥ് എന്നിവരും പട്ടികയിലുണ്ട്.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദവി: സാധ്യതാ പട്ടികയിൽ പത്തുപേർ
X

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞടുപ്പിലേക്ക്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ യോഗ്യരായവരുടെ പത്തംഗ പട്ടിക ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്രദാസ് ആര്‍ പുറത്തിറക്കി. കെപിസിസിയുടെ എതിര്‍പ്പ് മറികടന്നാണ് സംഘനടാ തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളുമായി ദേശീയ നേതൃത്വം മുന്നോട്ട് പോവുന്നത്. എംപിമാരായ ഹൈബി ഈഡന്‍, രമ്യാ ഹരിദാസ് എന്നിവരും എംഎല്‍എമാരായ ഷാഫി പറമ്പില്‍, ശബരിനാഥ് എന്നിവരും പട്ടികയിലുണ്ട്.

ഇവരെ കൂടാതെ നുസൂര്‍ എന്‍ എസ്, പ്രേംരാജ് എസ്‌ ജെ, റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളില്‍, എസ് എം ബാലു, വിദ്യാ ബാലകൃഷ്ണന്‍ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാ​ഗമായി നവംബർ അവസാന വാരം സംസ്ഥാന കമ്മറ്റി ഉൾപ്പെടെ യൂത്ത് കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടിരുന്നു.

Next Story

RELATED STORIES

Share it