Kerala

എസ്ഡിപിഐ ഓഫിസിന് നേരെ കല്ലേറ്

റഷീദ് പുറ്റന്‍ പൊയില്‍, ഫായിസ് പൈതോത്ത്, അനീഷ് കെ സി, മുനീര്‍ ആലം മാഞ്ഞി, വിനോദന്‍, റംഷാദ് പാണ്ടിക്കോട്, സുബീഷ് തരിപ്പേമ്മല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 25 ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് എസ്ഡിപിഐ ആരോപിച്ചു.

എസ്ഡിപിഐ ഓഫിസിന് നേരെ കല്ലേറ്
X

കോഴിക്കോട്: എസ്ഡിപിഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെ കല്ലേറ്. ഇന്ന് വൈകീട്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ് ഓഫിസിന് നേരെ കല്ലേറ് നടത്തിയത്. റഷീദ് പുറ്റന്‍ പൊയില്‍, ഫായിസ് പൈതോത്ത്, അനീഷ് കെ സി, മുനീര്‍ ആലം മാഞ്ഞി, വിനോദന്‍, റംഷാദ് പാണ്ടിക്കോട്, സുബീഷ് തരിപ്പേമ്മല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 25 ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് എസ്ഡിപിഐ ആരോപിച്ചു.

ഓഫിസിന് നേരെ നടന്ന ആക്രമണത്തില്‍ എസ്ഡിപിഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഇസ്മായില്‍ കമ്മന അധ്യക്ഷത വഹിച്ചു. ഹമീദ് എടവരാട്, മൊയ്തീന്‍ മസ്റ്റര്‍ സംസാരിച്ചു. അക്രമിക്കപ്പെട്ട ഓഫിസ് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി സന്ദര്‍ശിച്ചു.




Next Story

RELATED STORIES

Share it