Kerala

യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ രണ്ടു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിലുളള പ്രതിഷേധമെന്ന നിലയിലെന്ന് ഡീന്‍ കുര്യാക്കോസിന്റെ സത്യാവാങ്മൂലം

ദാരിദ്ര്യരേഖയ്ക്കു താഴെയും 25 വയസില്‍ താഴെയും പ്രായമുള്ള രണ്ടു ചെറുപ്പക്കാരുടെ കൊലപാതകത്തിലുള്ള പ്രതിഷേധമായിരുന്നു ഹര്‍ത്താലെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു. സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പിന്തുണയോടെയുള്ള കൊലപാതകമാണെന്ന മാധ്യമവര്‍ത്തകളില്‍ നിന്നു മനസിലാക്കിയിരുന്നത്. ഇതെ തുടര്‍ന്നുള്ള പ്രതിഷേധമായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപനം. മാരകമായി കൊല്ലപ്പെട്ടു കിടക്കുന്ന ശരത്ലാലിന്റെയും കൃപേഷിന്റെയും ചിത്രങ്ങള്‍ സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍  രണ്ടു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിലുളള പ്രതിഷേധമെന്ന നിലയിലെന്ന് ഡീന്‍ കുര്യാക്കോസിന്റെ സത്യാവാങ്മൂലം
X

കൊച്ചി: കാസര്‍ഗോഡ് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിലുള്ള പ്രതികരണമാണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കാനിടയായതെന്നു ഡീന്‍ കുര്യാക്കോസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മുന്‍കൂര്‍ നോട്ടിസില്ലാതെ ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ടു കോടതി സ്വമേധയായെടുത്ത കേസിലാണ് ഡീന്‍ കുര്യാക്കോസ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ദാരിദ്ര്യരേഖയ്ക്കു താഴെയും 25 വയസില്‍ താഴെയും പ്രായമുള്ള രണ്ടു ചെറുപ്പക്കാരുടെ കൊലപാതകത്തിലുള്ള പ്രതിഷേധമായിരുന്നു ഹര്‍ത്താലെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു. സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പിന്തുണയോടെയുള്ള കൊലപാതകമാണെന്ന മാധ്യമവര്‍ത്തകളില്‍ നിന്നു മനസിലാക്കിയിരുന്നത്. ഇതെ തുടര്‍ന്നുള്ള പ്രതിഷേധമായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപനം. മാരകമായി കൊല്ലപ്പെട്ടു കിടക്കുന്ന ശരത്ലാലിന്റെയും കൃപേഷിന്റെയും ചിത്രങ്ങള്‍ സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

മനുഷ്യത്വമില്ലാതെയാണ് സിപിഎം പ്രവര്‍ത്തകര്‍ നിഷ്‌കളങ്കരായ യുവാക്കളെ കൊലപ്പെടുത്തിയതെന്നു ചിത്രങ്ങളില്‍ നിന്നു ബോധ്യപ്പെടുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. രാഷ്ട്രീയനേട്ടത്തിനുവേണ്ടിയാണ് യുവാക്കളെ കൊലപ്പെടുത്തിയതെന്നു അവര്‍ക്കേറ്റ മുറിവുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടുമെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി. കൊല്ലപ്പെട്ടവരുമായി അടുത്തുനിന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുവരും സാമൂഹികമായും രാഷ്ട്രീയപരമായും വളരെ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ചവരാണെന്നും ഇരുവരുടെയും കൊലപാതകം വളരെയധികം ഹൃദയവേദനയുണ്ടാക്കിയെന്നും ഡീന്‍ കൂര്യാക്കോസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.കോടതി നിര്‍ദേശ പ്രകാരം നേരത്തെ യുഡിഎപ് കാസര്‍കോഡ് ജില്ലാ ചെയര്‍മാനും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഹര്‍ത്താലിന് താന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നായിരുന്നു അദ്ദേഹം സമര്‍പ്പിച്ച ഹര്‍ത്താലില്‍ വ്യക്തമാക്കിയിരുന്നത്.

Next Story

RELATED STORIES

Share it