Kerala

യുവജന കമ്മീഷന്‍ ഇടപെടല്‍; സ്വകാര്യാശുപത്രിയിലെ നഴ്‌സിന് വെട്ടിക്കുറച്ച ശമ്പളം ലഭിച്ചു

യുവജന കമ്മീഷന്‍ ഇടപെടല്‍; സ്വകാര്യാശുപത്രിയിലെ നഴ്‌സിന് വെട്ടിക്കുറച്ച ശമ്പളം ലഭിച്ചു
X

കോട്ടയം: കൊവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളം ലഭിക്കുന്നതിനായി സ്വകാര്യാശുപത്രിയിലെ നഴ്‌സ് സംസ്ഥാന യുവജന കമ്മീഷന് നല്‍കിയ പരാതിയില്‍ പരിഹാരമായി. കമ്മീഷന്‍ നേരത്തെ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പള കുടിശിക പൂര്‍ണമായി കൊടുത്തുതീര്‍ത്തതായി ആശുപത്രി അധികൃതര്‍ ഇന്നലെ കോട്ടയത്ത് നടന്ന കമ്മീഷന്റെ അദാലത്തില്‍ അറിയിച്ചു. ഇതുസംബന്ധിച്ച രേഖകകളും ഹാജരാക്കി.
കെ ആര്‍ നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സിലെ വിദ്യാര്‍ഥികളുടെ ഇ ഗ്രാന്റ് സംബന്ധിച്ച പരാതികളും പരിഹരിച്ചു. നാട്ടകം ഗസ്റ്റ് ഹൗസില്‍ നടന്ന അദാലത്തില്‍ പരിഗണിച്ച 14 പരാതികളില്‍ ആറെണ്ണത്തില്‍ തീര്‍പ്പായി. കമ്മീഷന്‍ അംഗങ്ങളായ പി എ സമദ്, വി വിനില്‍, സെക്രട്ടറി ടി കെ ജയശ്രീ എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it