ഹോട്ടലിൽ യുവതിയെ കടന്നുപിടിച്ച ജാർഖണ്ഡ് സ്വദേശി പിടിയിൽ

പരിഭ്രാന്തയായി നിലവിളിച്ച് പുറത്തേക്ക് ഓടിയ യുവതി ഭർത്താവിനെയും പോലിസിനെയും വിളിച്ചുവരുത്തി.

ഹോട്ടലിൽ യുവതിയെ കടന്നുപിടിച്ച ജാർഖണ്ഡ് സ്വദേശി പിടിയിൽ

തിരുവനന്തപുരം: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ കടന്നുപിടിച്ച ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. പാളയം താജ് ഹോട്ടലിലെ ക്ലീനിംഗ് തൊഴിലാളിയായ റാമാണ് (28) പിടിയിലായത്. ഇന്നലെ രാവിലെ 10.30 നായിരുന്നു സംഭവം. ഭക്ഷണം കഴിച്ചശേഷം കൈകഴുകുകയായിരുന്ന യുവതിയെ ഇയാൾ പിന്നാലെയെത്തി കടന്നു പിടിക്കുകയായിരുന്നു. പരിഭ്രാന്തയായി നിലവിളിച്ച് പുറത്തേക്ക് ഓടിയ യുവതി ഭർത്താവിനെയും പോലിസിനെയും വിളിച്ചുവരുത്തി. സ്വകാര്യ ആശുപത്രിയിൽ നഴ്സായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് പോലിസ് കേസെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.

RELATED STORIES

Share it
Top