Kerala

കളഞ്ഞുകിട്ടിയ പഴ്‌സ് തിരികെ നല്‍കി യുവാവ് മാതൃകയായി

കളഞ്ഞുകിട്ടിയ പഴ്‌സ് തിരികെ നല്‍കി യുവാവ് മാതൃകയായി
X

അരീക്കോട്: മൊറയൂര്‍ ഒഴുകൂര്‍ സ്വദേശിഅബ്ദുല്‍ മാജിദിന്റെ കളഞ്ഞുപോയ പഴ്‌സ് തിരിച്ചേല്‍പ്പിച്ച് യുവാവ് മാതൃകയായി. അരീക്കോട് പെരുമ്പറമ്പ് ഭാഗത്തുനിന്നാണ് പൂക്കോട്ടുചോല സ്വദേശിയായ മുഹമ്മദ് ഷാഫിക്ക് 5,000 രൂപ പണവും, ലൈസന്‍സും അടങ്ങിയ പഴ്‌സ് വൈകുന്നേരം കളഞ്ഞുകിട്ടിയത്. മുഹമ്മദ് ഷാഫി ഉടന്‍തന്നെ പഴ്‌സ് അരീക്കോട് പോലിസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.

പോലിസ് സ്റ്റേഷനില്‍നിന്നും വിവരമറിയിച്ചതിനെത്തുടര്‍ന്ന് അബ്ദുല്‍ മാജിദ് സ്റ്റേഷനിലെത്തുകയും അരീക്കോട് പോലിസ് ഇന്‍സ്‌പെക്ടര്‍ ഉമേഷിന്റെയും സ്റ്റേഷനിലെ മറ്റു പോലിസുകാരുടെയും നേതൃത്വത്തില്‍ അബ്ദുല്‍ മാജിദിന് പഴ്‌സ് തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. അരീക്കോട് പോലിസ് ഇന്‍സ്‌പെക്ടര്‍ ഉമേഷ് ശാഫിയുടെ ഈ നല്ല പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു. മാതൃകയായ മുഹമ്മദ് ഷാഫി ബേക്കറി കടയിലാണ് ജോലിചെയ്യുന്നത്. അബ്ദുല്‍ മാജിദ്മൊബൈല്‍ പഞ്ചറിങ് തൊഴിലാളിയാണ്.

Next Story

RELATED STORIES

Share it