വാക്കു തര്‍ക്കത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു; സുഹൃത്ത് കസ്റ്റഡിയില്‍
വെള്ളമുണ്ട വാരാമ്പറ്റ പൂളക്കല്‍ ഷിഹാബ് (38) ആണ് മരിച്ചത്. സുഹൃത്തും അയല്‍വാസിയുമായ അത്തിലന്‍ അമ്മദ് (36)നെയാണ് വെള്ളമുണ്ട പോലിസ് കസ്റ്റഡിയിലെടുത്തത്.
BY APH23 May 2020 5:25 PM GMT
X
APH23 May 2020 5:25 PM GMT
മാനന്തവാടി: അയല്‍വാസികള്‍ തമ്മിലുള്ള വാക്കു തര്‍ക്കത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പോലിസ് കസ്റ്റഡിയിലെടുത്തു. വെള്ളമുണ്ട വാരാമ്പറ്റ പൂളക്കല്‍ ഷിഹാബ് (38) ആണ് മരിച്ചത്. സുഹൃത്തും അയല്‍വാസിയുമായ അത്തിലന്‍ അമ്മദ് (36)നെയാണ് വെള്ളമുണ്ട പോലിസ് കസ്റ്റഡിയിലെടുത്തത്.
ഇവര്‍ തമ്മില്‍ വൈകിട്ട് ആറരയോടെ വാക്കുതര്‍ക്കമുണ്ടായി. നാട്ടുകാര്‍ ഇരുവരെയും പിടിച്ചുമാറ്റി. ഇതിനിടെ ശിഹാബ് കുഴഞ്ഞു വീണു. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണു മരിച്ചത്.
മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ ഷിഹാബ് പിക്കപ്പ് ജീപ്പ് ഡ്രൈവറാണ്. ഭാര്യ റജീന മാനന്തവാടിയില്‍ അഭിഭാഷകന്റെ ഓഫീസില്‍ ഗുമസ്ഥയാണ്. മക്കള്‍: നൈന ഫാത്തിമ, മുഹമ്മദ് സല്മാന്(ഒന്നര വയസ്സ്).
Next Story
RELATED STORIES
പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMTഅബ്ദുന്നാസിര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍
29 March 2024 6:07 AM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTസിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട്...
28 March 2024 3:04 PM GMT