Kerala

ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് വീട്ടിലെത്തിയ യുവാവ് മരിച്ചു

പുത്തൂരിലെ ഭാര്യവീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ യുവാവ് പടന്നയിലെ സ്വന്തം വീട്ടിലേക്ക് ഇന്ന് രാവിലെ വന്നതായിരുന്നു.

ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് വീട്ടിലെത്തിയ യുവാവ് മരിച്ചു
X

ചെറുവത്തൂര്‍: ചെന്നൈയില്‍നിന്ന് കഴിഞ്ഞമാസം നാട്ടിലെത്തിയ യുവാവ് ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി വീട്ടിലെത്തിയ ഉടന്‍ മരണപ്പെട്ടു. പടന്ന തെക്കേപ്പുറം സ്വദേശി സാബിര്‍(32) ആണ് ഇന്ന് രാവിലെയോടെ മരണപ്പെട്ടത്.

പുത്തൂരിലെ ഭാര്യവീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ യുവാവ് പടന്നയിലെ സ്വന്തം വീട്ടിലേക്ക് ഇന്ന് രാവിലെ വന്നതായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചെറുവത്തൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്.

Next Story

RELATED STORIES

Share it