Kerala

മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍; സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി

മുകുന്ദപുരം, കരച്ചിറ, മണ്ണമ്പറമ്പില്‍ വീട്ടില്‍ സായി കൃഷ്ണ (24)യാണ് പാലക്കാട് റെയില്‍വേ സംരക്ഷണ സേനയും പാലക്കാട് എക്‌സൈസ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌കോഡും പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്.

മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍; സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി
X

പാലക്കാട്: മാരക മയക്കുമരുന്നായ 20 ഗ്രാം മെത്താംഫെറ്റാമൈനുമായി തൃശ്ശൂര്‍ സ്വദേശി പിടിയില്‍. മുകുന്ദപുരം, കരച്ചിറ, മണ്ണമ്പറമ്പില്‍ വീട്ടില്‍ സായി കൃഷ്ണ (24)യാണ് പാലക്കാട് റെയില്‍വേ സംരക്ഷണ സേനയും പാലക്കാട് എക്‌സൈസ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌കോഡും പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്.

ബെംഗളൂരുവില്‍നിന്നും മയക്കുമരുന്ന് വാങ്ങി തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതി എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം. ബെംഗളൂരുവില്‍നിന്നും മയക്കുമരുന്ന് വാങ്ങി ബസ് മാര്‍ഗം കോയമ്പത്തൂരിലെത്തുകയും അവിടെനിന്ന് ട്രെയിന്‍ മാര്‍ഗ്ഗം പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങി റോഡ് മാര്‍ഗം പോവാനായിരുന്നു പ്രതിയുടെ നീക്കം. പ്രതിക്ക് മയക്കുമരുന്ന് നല്‍കിയവരെ പറ്റിയും പ്രതിയില്‍ നിന്നും മയക്കുമരുന്ന് വാങ്ങുന്നവരെയും പറ്റിയുമുള്ള വിശദമായ അന്വേഷണം ആരംഭിച്ചു.

ആര്‍പിഎഫ് സി ഐ സൂരജ് എസ് കുമാര്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം സുരേഷ്, അസി സബ് ഇന്‍സ്‌പെക്ടര്‍മാരായ സജി അഗസ്റ്റിന്‍, കെ സുനില്‍, ഹെഡ്‌കോണ്‍ സ്റ്റബിള്‍മാരായ എ രാജേന്ദ്രന്‍, അനില്‍ കുമാര്‍, ഡബ്ല്യു സി വീണ ഗണേഷ്, എക്‌സൈസ് പ്രിവന്റ്റ്റീവ് ഓഫിസര്‍ ടി പി മണികണ്ഠന്‍, സിഇഒമാരായ ഷാബു, ബെന്‍സണ്‍ ജോര്‍ജ്, ശരവണന്‍, വിഷ്ണു എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it