- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
17കാരിക്ക് ജീവനില്ലാത്ത കുഞ്ഞ്; പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍
കൊല്ലങ്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി സ്വകാര്യാശുപത്രിയില്‍ ജീവനില്ലാത്ത പെണ്‍കുഞ്ഞിനു ജന്‍മം നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. ആനമാറി സ്വദേശി പ്രവീണ്‍കുമാര്‍ (24) ആണ് അറസ്റ്റിലായത്. 17 വയസ്സുള്ള പെണ്‍കുട്ടി 26 ന് രാത്രിയാണ് സ്വകാര്യാശുപത്രിയില്‍ ജീവനില്ലാത്ത കുഞ്ഞിനു ജന്‍മം നല്‍കിയത്. കുഞ്ഞിനെ പ്രവീണ്‍കുമാര്‍ കൊണ്ടുപോയി മറവുചെയ്തു. ആശുപത്രിയില്‍നിന്ന് വിവരമറിയിച്ചതിനെത്തുടര്‍ന്ന് 27ന് വൈകീട്ട് കൊല്ലങ്കോട് പോലിസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.
രാത്രി അറസ്റ്റ് ചെയ്ത പ്രവീണ്‍ കുമാറിനെ ആലത്തൂര്‍ സബ് ജയിലിലേക്കു റിമാന്‍ഡ് ചെയ്തു. ഇന്നലെ ചിറ്റൂര്‍ തഹസില്‍ദാര്‍ ഡി അമൃതവല്ലി, എഎസ്പി പദം സിങ്, കൊല്ലങ്കോട് പോലിസ് ഇന്‍സ്‌പെക്ടര്‍ എ വിപിന്‍ദാസ് എന്നിവരുടെ നേതൃത്വത്തില്‍ ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റും പോലിസ് സര്‍ജന്‍ ഡോ.ജെറി ജോസഫിന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടവും നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തുടര്‍ന്ന് വീണ്ടും മൃതദേഹം മറവുചെയ്തു.
RELATED STORIES
2034 ലോകകപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം വന്നു
11 Dec 2024 4:29 PM GMTഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയത് 350ലധികം ഫുട്ബോള്‍ താരങ്ങളെ
11 Dec 2024 8:34 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തോല്‍വി; ലാ...
8 Dec 2024 5:35 AM GMTജമൈക്കയുടെ വെസ്റ്റഹാം സ്ട്രൈക്കര്‍ മിഖേയല്‍ അന്റോണിയക്ക്...
7 Dec 2024 6:10 PM GMTരക്ഷയില്ലാതെ ബ്ലാസ്റ്റേഴ്സ്; ബെംഗളൂരുവിന് മുന്നില്‍ വീണ്ടും പത്തി...
7 Dec 2024 5:26 PM GMT'റൊണാള്‍ഡോയെ പോലെ ആവണം'; നാജി അല്‍ ബാബയുടെ സ്വപ്നം തകര്‍ത്ത്...
7 Dec 2024 2:49 PM GMT