കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമം ;പോലിസ് അനേഷണം തുടങ്ങി; കര്‍ശന നടപടി വേണമെന്ന് വനിതാ കമ്മീഷന്
മാളില്‍വെച്ച് രണ്ടു ചെറുപ്പക്കാര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ച ശേഷം കടന്നു കളഞ്ഞതായി നടി സമൂഹമാധ്യമം വഴി വെളിപ്പെടുത്തിയതോടെയാണ് ഇത് സംബന്ധിച്ച വിവരം പുറം ലോകം അറിഞ്ഞത്.സംഭവത്തില്‍ പോലിസില്‍ പരാതി നല്കാന് നടിയോ കുടുംബമോ ഇതുവരെ തയ്യാറായിട്ടില്ല.എന്നാല്‍ പോലിസ് സ്വമേധയ കേസെടുത്തേക്കുമെന്നാണ് വിവരം. സംഭവത്തില്‍ വനിത കമ്മിഷന് സ്വമേധയാ കേസെടുത്തു.ഷോപ്പിംഗ് മാളില്‍ വെച്ച് പരസ്യമായി ഇത്തരത്തില്‍ നടി അപമാനിക്കപ്പെടാന്‍ ഇടയായ സംഭവം അപലപനീയമാണെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന് പറഞ്ഞു

കൊച്ചി:കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ കുടുംബവുമൊത്ത് ഷോപ്പിംഗ് നടത്തവെ യുവ നടിയെ അപമാനിക്കാന്‍ ശ്രമം നടന്നതായി പരാതി.സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.മാളില്‍വെച്ച് രണ്ടു ചെറുപ്പക്കാര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ച ശേഷം കടന്നു കളഞ്ഞതായി നടി സമൂഹമാധ്യമം വഴി വെളിപ്പെടുത്തിയതോടെയാണ് ഇത് സംബന്ധിച്ച വിവരം പുറം ലോകം അറിഞ്ഞത്.അപമാനത്തിന്റെ ആഘാതത്തില്‍ ആ സമയത്ത് വേണ്ട വിധത്തില്‍ തനിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും നടി സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തി.
നേരിട്ട ദുരനുഭവത്തിന്റെ ആഘാതത്തില്‍ തന്റെ മനസ് ശൂന്യമായി പോയെന്നും നടി സമൂഹ മാധ്യമത്തിലെ പോസ്റ്റില്‍ വ്യക്തമാക്കി. സംഭവത്തില്‍ പോലിസില്‍ പരാതി നല്കാന് നടിയോ കുടുംബമോ ഇതുവരെ തയ്യാറായിട്ടില്ല.എന്നാല്‍ നടിയുടെ പരാതിയില്ലെങ്കില്‍ പോലും സംഭവത്തില്‍ പോലിസ് സ്വമേധയ കേസെടുത്തേക്കുമെന്നാണ് വിവരം. വനിത കമ്മിഷന് സ്വമേധയാ കേസെടുത്തു.ഷോപ്പിംഗ് മാളില്‍ വെച്ച് പരസ്യമായി ഇത്തരത്തില്‍ നടി അപമാനിക്കപ്പെടാന്‍ ഇടയായ സംഭവം അപലപനീയമാണെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന് പറഞ്ഞു.കുടുംബ സമേതം ഷോപ്പിംഗിനെത്തിയ യുവ നടിയെ ആള്‍ക്കുട്ടത്തിനിടയില്‍ വെച്ച് അവരുടെ വ്യക്തിത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പെരുമാറിയ സാമൂഹ്യദ്രോഹികള്‍ക്കെതിരെ കര്‍ശനമായ നടപടി വേണമെന്നും എം സി ജോസഫൈന് പറഞ്ഞു.അപമാനിക്കപ്പെട്ട നടിക്ക് വനിതാ കമ്മീഷന് എല്ലാ പിന്തുണയും നല്കുന്നു.
പോലിസ് എത്രയും വേഗം മാളിലെ സിസിടിവി ദൃശ്യം പരിശോധിച്ച് അക്രമം നടത്തിയ പ്രതികളെ പിടികൂടണം.ഇതു സംബന്ധിച്ച റിപോര്‍ട് അടിയന്തരമായി സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോലിസിന് കത്തു നല്‍കിയതായും എം സി ജോസഫൈന് പറഞ്ഞു.അടുത്ത ദിവസം തന്നെ നടിയെ സന്ദര്‍ശിച്ച് വിവരങ്ങള്‍ നേരിട്ട് ചോദിച്ചറിയുമെന്നും എം സി ജോസഫൈന് പറഞ്ഞു.
RELATED STORIES
നിര്‍മാണ മേഖലയ്ക്ക് ആശ്വാസം; സിമന്റിനും കമ്പിക്കും വില കുറയും
21 May 2022 5:16 PM GMTമഴ മുന്നറിയിപ്പില്‍ മാറ്റം: സംസ്ഥാനത്ത് മഴ തുടരും; എട്ടു ജില്ലകളില്‍ ...
21 May 2022 4:30 PM GMTഫോട്ടോ സ്റ്റോറി: റിപബ്ലിക്കിനെ സംരക്ഷിക്കും; കരുത്തുറ്റ ചുവടുവയ്പുമായി ...
21 May 2022 2:38 PM GMTഹണിട്രാപ്പില്‍ കുടുങ്ങി ഐഎസ്ഐക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി...
21 May 2022 2:22 PM GMTആദിവാസി പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത് വ്യാജ ഏറ്റുമുട്ടലിൽ...
21 May 2022 1:53 PM GMTപി സി ജോര്‍ജിന്റെ വീട്ടില്‍ പോലിസ് റെയ്ഡ്
21 May 2022 1:03 PM GMT