Kerala

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

2020-21 അധ്യയന വർഷം ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്എസ്എൽസിയും ഉറുദു രണ്ടാം ഭാഷയായെടുത്ത് പ്ലസ് ടൂവും പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക്

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
X

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഇബ്രാഹിം സുലൈമാൻ സേട്ടു സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. ഇത് സംബന്ധിച്ച് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

2020-21 അധ്യയന വർഷം ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്എസ്എൽസിയും ഉറുദു രണ്ടാം ഭാഷയായെടുത്ത് പ്ലസ് ടൂവും പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കാണ് ക്യാഷ് അവാർഡായി ഇബ്രാഹിം സുലൈമാൻ സേട്ടു സ്‌കോളർഷിപ്പ് നൽകുന്നത്.

www.minoritywelfare.kerala.gov.in എന്ന വെബ്‌സെറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28. കൂടുതൽ വിവരങ്ങൾക്ക് 0471-2300524.

Next Story

RELATED STORIES

Share it