Kerala

ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അയിത്തമില്ല, തങ്ങളെ പരിഗണിക്കുന്നവരെ തങ്ങളും പരിഗണിക്കും: ഓര്‍ത്തഡോക്‌സ് സഭ

നീതിക്കായുള്ള പോരാട്ടം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിഷേധ സംഗമം കോലഞ്ചേരിയില്‍ നടന്നു.രാജ്യത്തെ പരമോന്നത നീതി പീഠത്തിന്റെ ഉത്തരവ് സര്‍ക്കാര്‍ യാക്കോബായ വിഭാഗവുമായി ചേര്‍ന്ന് അട്ടിമറിക്കുവാന്‍ ശ്രമിക്കുകയാണ്. കോടതിയില്‍ നിന്നും നീതി ലഭിച്ചിട്ടും സര്‍ക്കാര്‍ അത് നിഷേധിക്കുന്നുവെന്നും മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ.

ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അയിത്തമില്ല,  തങ്ങളെ പരിഗണിക്കുന്നവരെ തങ്ങളും പരിഗണിക്കും:  ഓര്‍ത്തഡോക്‌സ് സഭ
X

കൊച്ചി: ഒരു രാഷ്ട്രീയ പാര്‍ട്ടികളോടും അയിത്തമില്ലെന്നും തങ്ങളെ പരിഗണിക്കുന്നവരെ തങ്ങളും പരിഗണിക്കുമെന്ന് മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആരാധനാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെയുളള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും, സുപ്രീം കോടതി വിധി നടപ്പാക്കി നീതി നല്‍കണമെന്നുമാവശ്യപ്പെട്ടുകൊണ്ട് ഓര്‍ത്തോഡോക്‌സ് സഭയുടെ വടക്കന്‍ മേഖലാ പ്രതിഷേധയോഗവും റാലിയും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി അങ്കണത്തില്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദേവാലയങ്ങളും സെമിത്തേരികളും സഭ വിശ്വാസികളുടേതാണ്, വിദേശ സഭ മേധാവികളുടേതല്ലന്നും മലങ്കര സഭയുടെ സ്വാതന്ത്ര്യം ഒരു വിദേശ ശക്തിക്കും വിട്ടുനല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി

.'ദേവാലയങ്ങളുടെ ധനം ഏതാനും പേര്‍ക്ക് യാതൊരു നിയന്ത്രണവും കൂടാതെ കൈകാര്യം ചെയ്യുവാന്‍ ലക്ഷ്യമിട്ടാണ് ഈ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അതിന് കൂട്ടുനില്‍ക്കുന്നു. രാജ്യത്തെ പരമോന്നത നീതി പീഠത്തിന്റെ ഉത്തരവ് സര്‍ക്കാര്‍ യാക്കോബായ വിഭാഗവുമായി ചേര്‍ന്ന് അട്ടിമറിക്കുവാന്‍ ശ്രമിക്കുകയാണ്. കോടതിയില്‍ നിന്നും നീതി ലഭിച്ചിട്ടും സര്‍ക്കാര്‍ അത് നിഷേധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സഭ വിശ്വാസികള്‍ പങ്കെടുത്ത പ്രതിഷേധ സംഗമത്തില്‍ കാലടി സംസ്‌കൃത സര്‍വ്വകലാശായിലെ മുന്‍ വൈസ് ചാന്‍സിലറും, മുന്‍ പിഎസ്സി അധ്യക്ഷനുമായ ഡോ. കെ എസ് രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ സംഗമത്തില്‍ മെത്രാപ്പോലീത്തമാരായ ഡോ. തോമസ് മാര്‍ അത്താനാസിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, യൂഹാനോന്‍ മാര്‍ മി ലീത്തോസ്, യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മാത്യൂസ് മാര്‍ തീമോത്തിയോസ്, തോമസ് പോള്‍ റമ്പാന്‍ വൈദിക ട്രസ്റ്റി ഫാ. ഡോ. എം ഒ ജോണ്‍, കണ്ടനാട് വെസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ സി കെ കുര്യാക്കോസ്, ഫാ .വര്‍ഗീസ് വര്‍ഗീസ്, ഫാ ജോണ്‍സ് ഏബ്രഹാം കോനാട്ട്,സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, വീണ ജോര്‍ജ് എംഎല്‍എ. പങ്കെടുത്തു.

Next Story

RELATED STORIES

Share it