രാജ്യത്തെ ആദ്യത്തെ സംയോജിത ഇന്ധനകേന്ദ്രം തിരുവനന്തപുരത്ത്
തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ സംയോജിത ഇന്ധനകേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കുന്നു. തിരുവനന്തപുരം ആനയറയില്‍ സര്‍ക്കാര്‍ വിട്ടുനല്‍കിയ ഭൂമിയിലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സംയോജിത ഇന്ധനകേന്ദ്രം സ്ഥാപിക്കുന്നത്. സിഎന്‍ജി, എല്‍എന്‍ജി തുടങ്ങിയ ഇന്ധനങ്ങളുടെ വിതരണത്തിനുള്ള കേന്ദ്രമാണ് സ്ഥാപിക്കുന്നത്. ഇതിനായി 1.78 ഏക്കര്‍ സ്ഥലം സംസ്ഥാനസര്‍ക്കാര്‍ ഐഒസിക്ക് വിട്ടുനല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
എല്‍എന്‍ജി സംഭരണകേന്ദ്രം, ഫില്ലിങ് യൂനിറ്റ്, എല്‍എന്‍സിജി ഉല്‍പാദന-സംഭരണ-വിതരണകേന്ദ്രം, പെട്രോള്‍-ഡീസല്‍ വിതരണം എന്നിവയ്ക്കുള്ള കേന്ദ്രമാണ് ആനയറയില്‍ ഉണ്ടാവുക. ഈ കേന്ദ്രത്തില്‍ നിന്നും കെഎസ്ആര്‍ടിസിക്കും ഇന്ധനം ലഭ്യമാക്കും. തിരുവനന്തപുരം നഗരത്തില്‍ അഞ്ച് പെട്രോള്‍ പമ്പുകളില്‍ സിഎന്‍ജി സ്റ്റേഷനുകളും സ്ഥാപിക്കും. നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും സിഎന്‍ജി ലഭ്യത ഉറപ്പുവരുത്തുന്ന രീതിയിലാവും ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുക. അന്തരീക്ഷ മലിനീകരണം കുറക്കാനും ഇന്ധനചെലവ് കുറക്കാനുമുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിന്റെ ഭാഗമായാണ് തലസ്ഥാനത്തെ പദ്ധതികള്‍.
RELATED STORIES
രാമനവമി സംഘര്ഷം; പോലിസ് വെടിവയ്പില് പരിക്കേറ്റയാള് കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള് കലോല്സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്വിനിയോഗക്കേസ്: ലോകായുക്തയില് ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില് മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT