Kerala

പുതിയ ഡിസിസി പ്രസിഡന്റുമാര്‍ക്ക് പഠന ക്ലാസ് സംഘടിപ്പിച്ച് കെപിസിസി

പുതിയ ഡിസിസി പ്രസിഡന്റുമാര്‍ക്ക് പഠന ക്ലാസ് സംഘടിപ്പിച്ച് കെപിസിസി
X

തിരുവനന്തപുരം: പുതിയ ഡിസിസി പ്രസിഡന്റുമാര്‍ക്ക് രാഷ്ട്രീയ ശില്‍പ്പശാല സംഘടിപ്പിക്കാന്‍ കെപിസിസി. നെയ്യാര്‍ഡാമിന് സമീപത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസില്‍ വച്ച് ഈ മാസം 8,9 തിയ്യതികളിലാവും രാഷ്ട്രീയ പഠന-പരിശീലന ശില്‍പ്പശാല. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റുമാര്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചില്ലെങ്കില്‍ കാലാവധി അവസാനിക്കും മുമ്പ് തന്നെ തല്‍സ്ഥാനത്ത് നിന്നുമാറ്റുമെന്ന് നേരത്തെ കെപിസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു.

തിരുവനന്തപുരത്ത് നടക്കുന്ന കാംപില്‍ ഡിസിസി പ്രസിഡന്റുമാര്‍ക്ക് കൂടുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. അഞ്ച് വര്‍ഷമാണ് ഡിസിസി പ്രസിഡന്റുമാരുടെ കാലവധിയായി ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെയ്ക്കാത്ത പക്ഷം കാലാവധി തീരുംമുമ്പ് തന്നെ പാര്‍ട്ടി ജില്ലാ അധ്യക്ഷന്മാരെ സ്ഥാനത്ത് നിന്നും നീക്കാനാണ് കെപിസിസി തീരുമാനം. പാര്‍ട്ടിയെ സെമി കേഡര്‍ സ്വാഭാവത്തിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിശീലന പരിപാടികള്‍.

Next Story

RELATED STORIES

Share it