Kerala

ആത്മഹത്യചെയ്ത പ്രവാസിയുടെ വീട്ടില്‍ സാന്ത്വനവുമായി വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് പ്രവര്‍ത്തകര്‍

സാജന്റെ കുടുംബം അനാഥമാവാന്‍ കാരണമായ ആന്തൂര്‍ നഗരസഭയുടെ അധ്യക്ഷ ഒരു സ്ത്രീയാണെന്നത് ഏറെ ലജ്ജാകരമാണ്. കുറ്റക്കാര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തണം. സാജന്റെ ഭാര്യയുടെയും കുടുംബത്തിന്റെയും നിയമപോരാട്ടങ്ങള്‍ക്ക് വിമന്‍ ഇന്ത്യാ മൂവ് മെന്റിന്റെ എല്ലാവിധ പിന്തുണയും നേതാക്കള്‍ ഉറപ്പുനല്‍കി.

ആത്മഹത്യചെയ്ത പ്രവാസിയുടെ വീട്ടില്‍ സാന്ത്വനവുമായി വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് പ്രവര്‍ത്തകര്‍
X

കണ്ണൂര്‍: കോടികള്‍ ചെലവിട്ട് നിര്‍മിച്ച കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി വൈകിയതില്‍ മനംനൊന്ത് ആത്മഹത്യചെയ്ത പ്രവാസി വ്യവസായി പാറയില്‍ സാജന്റെ വീട് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. സാജന്റെ ഭാര്യയെയും കുടുംബാംഗങ്ങളെയും സമാശ്വസിപ്പിച്ച നേതാക്കള്‍ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. സാജന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പോലിസ് സംഘം ഭാര്യയുടെ പരാതികള്‍ ഗൗരവത്തോടെ മുഖവിലയ്‌ക്കെടുക്കണം. കുടുംബനാഥന്റെ വിയോഗത്തോടെ ഭാര്യയും മക്കളും അനാഥമായിപ്പോവുകയാണ് ചെയ്യുന്നത്. അതിനാല്‍തന്നെ അവര്‍ക്കാവശ്യമായ അടിയന്തര സഹായം നല്‍കണം.

സാജന്റെ കുടുംബം അനാഥമാവാന്‍ കാരണമായ ആന്തൂര്‍ നഗരസഭയുടെ അധ്യക്ഷ ഒരു സ്ത്രീയാണെന്നത് ഏറെ ലജ്ജാകരമാണ്. കുറ്റക്കാര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തണം. സാജന്റെ ഭാര്യയുടെയും കുടുംബത്തിന്റെയും നിയമപോരാട്ടങ്ങള്‍ക്ക് വിമന്‍ ഇന്ത്യാ മൂവ് മെന്റിന്റെ എല്ലാവിധ പിന്തുണയും നേതാക്കള്‍ ഉറപ്പുനല്‍കി. വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഫാസില നിസാര്‍, വൈസ് പ്രസിഡന്റ് ഫാത്തിമ ശംസുദ്ദീന്‍, ഖജാഞ്ചി ഖമറുന്നിസ നാസര്‍, തലശ്ശേരി മണ്ഡലം പ്രസിഡന്റ് ഷഹ്‌സാദി, ജില്ലാ കമ്മിറ്റി അംഗങ്ങളായ നാസിയ, ഷഹനാസ് തുടങ്ങിയവരാണ് സാജന്റെ വീട് സന്ദര്‍ശിച്ചത്.

Next Story

RELATED STORIES

Share it