Kerala

അസമിലെ അതിക്രൂര വംശവെറിക്കെതിരെ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പട്ടാമ്പി മണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി

അസമിലെ അതിക്രൂര വംശവെറിക്കെതിരെ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പട്ടാമ്പി മണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി
X

പട്ടാമ്പി: അസാമില്‍ നടക്കുന്ന അതിക്രൂരമായ വംശവെറിക്കെതിരെ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പട്ടാമ്പി മണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി. വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പട്ടാമ്പി മണ്ഡലം പ്രസിഡന്റ് ഹഫ്‌സ സുലൈമാന്‍ അധ്യക്ഷവഹിച്ചു. ധര്‍ണ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബാബിയ ഷെരീഫ് ഉദ്ഘാടനം ചെയ്തു. ഫാസിസ്റ്റ് ഭരണത്തില്‍ രാജ്യത്തെ പൗരന്മാരെ മതാടിസ്ഥാനത്തില്‍ വിഭജിച്ച് ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ് ലിംങ്ങള്‍ക്ക് പൗരാവകാശങ്ങള്‍ നിഷേധിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അസമില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വംശീയ അതിക്രമങ്ങളും ഉന്മൂലനങ്ങളും കുടിയൊഴിപ്പിക്കലുകളും നടന്നുകൊണ്ടിരിക്കുന്നതെന്ന് ബാബിയ ഷെരീഫ് പറഞ്ഞു. ബംഗാളി സംസാരിക്കുന്ന മുസ് ലിം ന്യൂനപക്ഷങ്ങളെയാണ് ഫാസിസ്റ്റുകള്‍ മുഖ്യമായും ലക്ഷ്യം വെക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ രാജ്യത്തുടനീളം നടക്കേണ്ടതുണ്ടെന്നും അവര്‍ക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നും ബാബിയ ഷെരീഫ് പറഞ്ഞു. മണ്ഡലം സെക്രട്ടറി ആസിയ മാനു സ്വാഗതവും വൈസ് പ്രസിഡന്റ് റസീന മുജീബ് നന്ദിയും പറഞ്ഞു.



Next Story

RELATED STORIES

Share it