Kerala

ഫാത്തിമ ലത്തീഫ് വംശീയതയുടെ ഇര: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

മരണത്തിന് പിന്നില്‍ ദുരൂഹത ബോധ്യപ്പെട്ടിട്ടും കുറ്റവാളികള്‍ക്കെതിരേ യാതൊരു നടപടിയുമുണ്ടാവാത്തത് പ്രതിഷേധാര്‍ഹമാണെന്ന് എ എ റഹീം അഭിപ്രായപ്പെട്ടു.

ഫാത്തിമ ലത്തീഫ് വംശീയതയുടെ ഇര: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്
X

മലപ്പുറം: വംശവെറിയിലൂടെ സവര്‍ണ ഫാഷിസം ഇന്ത്യയില്‍ പിടിമുറുക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണമെന്ന് എസ്ഡിപിഐ സംസ്ഥാന സമിതിയംഗം അഡ്വ. എ എ റഹീം അഭിപ്രായപ്പെട്ടു. ചെന്നൈ ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിയുടെ ദുരൂഹ മരണത്തില്‍ പ്രതിഷേധിച്ച് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രഥമ ദൃഷ്ട്യാ മരണത്തിന് പിന്നില്‍ ദുരൂഹത ബോധ്യപ്പെട്ടിട്ടും കുറ്റവാളികള്‍ക്കെതിരേ യാതൊരു നടപടിയുമുണ്ടാവാത്തത് പ്രതിഷേധാര്‍ഹമാണെന്ന് എ എ റഹീം അഭിപ്രായപ്പെട്ടു.


മലപ്പുറം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പ്രതിഷേധ ധര്‍ണയില്‍ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി ഉമ്മു ഹബീബ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷഹ്ഫ ബതൂല്‍ സ്വാഗതം പറഞ്ഞു. എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി വിഷയവതരണം നടത്തി.

നാഷണല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഹബീബ, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് മിശ്അബ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയംഗങ്ങളായ ജസീല മുംതാസ്, ഫര്‍ഹാന സൂഹൈല്‍, സൈഫുന്നിസ എന്നിവര്‍ സംബന്ധിച്ചു. വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയംഗം റൈഹാന നന്ദി പറഞ്ഞു.

Next Story

RELATED STORIES

Share it