തിരുവനന്തപുരത്ത് വീട്ടമ്മ ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ചു
തടയാന്‍ ശ്രമിച്ച ഭാര്യാപിതാവ് കൃഷ്ണനെയും മാതാവ് രമയേയും ഇയാള്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. ഇരുവരും ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
BY APH26 March 2019 6:00 PM GMT

X
APH26 March 2019 6:00 PM GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മ ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ചു. തടയാന്‍ ശ്രമിച്ച ഭാര്യാ പിതാവിനും മതാവിനും കുത്തേറ്റു. വട്ടിയൂര്‍ക്കാവ് സ്വദേശി രജനിയാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറയുന്നു. ജോലി കഴിഞ്ഞെത്തിയ രജനിയുമായി ഭര്‍ത്താവ് ശ്രീകുമാര്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഭാര്യാപിതാവ് കൃഷ്ണനെയും മാതാവ് രമയേയും ഇയാള്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. ഇരുവരും ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുത്തേറ്റ രജനി സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. സംഭവത്തില്‍ ശ്രീകുമാറിനെ പോലിസ് അറസ്റ്റ് ചെയ്തു.
Next Story
RELATED STORIES
പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം; കര്‍ണാടകയില്‍ കന്നുകാലി...
2 April 2023 4:22 AM GMTറമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ രജിസ്റ്റര്‍ ചെയ്തത് എട്ടുലക്ഷം പേര്
15 March 2023 2:47 PM GMTഓസ്കര് തിളക്കത്തില്‍ ഇന്ത്യ; ആര്‍ആര്‍ആറിനും ദ എലഫന്റ്...
13 March 2023 3:58 AM GMTഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് മുതല്‍
10 March 2023 1:48 AM GMTഎസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം
9 March 2023 1:39 AM GMTബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ വന്‍ തീപ്പിടിത്തം
5 March 2023 5:02 PM GMT