താനൂരില് വനിത എസ്ഐയെ കാറിടിച്ച് പരിക്കേല്പ്പിച്ചു; യുവാവ് അറസ്റ്റില്
കഴിഞ്ഞ ദിവസം താനൂര് റെയില്വേ സ്റ്റേഷന് പരിസരത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം.
താനൂര്: വനിത എസ്ഐയെ കാറിടിച്ച് പരിക്കേല്പ്പിച്ച സംഭവത്തില് താനൂര് മൂലക്കല് സ്വദേശി അറസ്റ്റില്. കരുപറമ്പില് സുമിത് (24) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം താനൂര് റെയില്വേ സ്റ്റേഷന് പരിസരത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം. റെയില്വേ സ്റ്റേഷനിലേക്ക് കൗണ്സിലര്മാരുടെ മാര്ച്ച് നടക്കുന്ന സമയത്ത് യുവാവ് റെയില്വേ റോഡില് കാര് നിര്ത്തിയിട്ടു. ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയില് കാര് പാര്ക്ക് ചെയ്തത് മാറ്റിയിടാന് സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ തുളസി ആവിശ്യപ്പെട്ടെങ്കിലും ആദ്യം അതിന് തയ്യാറായില്ല.
യാത്രക്കാര്ക്ക് നടന്നുപോകാന് സാധിക്കാത്ത വിധം പാര്ക്ക് ചെയ്ത വാഹനം വീണ്ടും മാറ്റിയിടാന് ആവിശ്യപ്പെട്ടതോടെ സുമിത് വാഹനം വേഗത്തില് മുന്നോട്ടെടുത്തു. ഇതിനിടെ കാറിന്റെ ഒരു ടയര് എസ്ഐയുടെ കാലില് കയറിയിറങ്ങി. വനിതാ എസ്ഐയുടെ പരാതിയിലാണ് സുമിത്തിനെതിരേ കേസെടുത്തത്. പരപ്പനങ്ങാടി കോടതിയില് ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
RELATED STORIES
പ്രിയ വര്ഗീസിനെ നിയമിച്ചത് സര്ക്കാരല്ല; നിയമപ്രകാരമുള്ള...
17 Aug 2022 4:10 PM GMT'സൂപ്പര് വാസുകി'യുടെ പരീക്ഷണ ഓട്ടം നടത്തി റെയില്വെ
17 Aug 2022 3:37 PM GMTസ്വര്ണ്ണക്കവര്ച്ചയിലെ കമ്മീഷനില് തര്ക്കം: യുവാവില്നിന്ന് കാറും...
17 Aug 2022 3:20 PM GMTപ്രിയ വർഗീസിന്റെ നിയമന നടപടി ഗവർണർ സ്റ്റേ ചെയ്തു
17 Aug 2022 2:58 PM GMTഗുജറാത്തില് ബില്ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതേ വിട്ടു;...
17 Aug 2022 1:42 PM GMTഫ്ലാറ്റിലെ കൊലപാതകത്തിന് പിന്നില് ലഹരിമരുന്ന് തര്ക്കം; ഇരുവരും...
17 Aug 2022 9:51 AM GMT