Kerala

ഹിജാബ് നിരോധന കോടതി വിധി: പ്രതിഷേധ റാലി നടത്തി വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

നോര്‍ത്ത് ടൗണ്‍ ഹാള്‍ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചിന് ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കി.വിമന്‍ ഇന്ത്യ മൂവമെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത് ടീച്ചര്‍ ഉദ്്ഘാടനം ചെയ്തു

ഹിജാബ് നിരോധന കോടതി വിധി: പ്രതിഷേധ റാലി നടത്തി വിമന്‍ ഇന്ത്യ മൂവ്‌മെന്റ്
X

കൊച്ചി : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള കര്‍ണ്ണാടക ഹൈക്കോടതി വിധിക്കെതിരെ വിമന്‍ ഇന്ത്യ മൂവമെന്റ് എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.നോര്‍ത്ത് ടൗണ്‍ ഹാള്‍ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചിന് ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കി.വിമന്‍ ഇന്ത്യ മൂവമെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത് ടീച്ചര്‍ ഉദ്്ഘാടനം ചെയ്തു.ഹിജാബ് പോലെയുള്ള മൗലികാവകാശങ്ങള്‍ നിരോധിക്കുന്നതിലൂടെ കോടതി ഗുരുതരമായ തെറ്റാണ് ജനാധിപത്യ ഇന്ത്യയോട് ചെയ്തതെന്ന് കെ കെ റൈഹാനത് പറഞ്ഞു.


നിയമ ലംഘന പ്രസ്ഥാനങ്ങള്‍ പോലും രൂപം കൊടുത്തു കൊണ്ട് നേടിയെടുത്തതാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം. അത് കൊണ്ട് അനീതിയിലും ഭരണഘടനാ ലംഘനത്തിലും ഊന്നിയ നിയമങ്ങള്‍ രാജ്യത്തുണ്ടായാല്‍ നിയമലംഘന പ്രസ്ഥാനങ്ങളും രാജ്യത്തു ഉടലെടുക്കുമെന്നും റൈഹാനത് ടീച്ചര്‍ വ്യക്തമാക്കി.ജില്ലാ പ്രസിഡന്റ് സുനിതാ നിസാര്‍ അധ്യക്ഷത വഹിച്ചു.

വിമന്‍ ഇന്ത്യ മൂവമെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇര്‍ഷാന ടീച്ചര്‍,എന്‍ഡബ്ല്യുഎഫ് ജില്ലാ പ്രസിഡന്റ് സകീന നാസര്‍, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് നിമ്മി നൗഷാദ്,കാംപസ് ഫ്രണ്ട് ജില്ലാ സമിതി അംഗം ഫര്‍സാന നിസാര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സുമയ്യ സിയാദ് സ്വാഗതവും വിമന്‍ ഇന്ത്യ മൂവമെന്റ് ജില്ലാ കമ്മിറ്റി അംഗം ബബിത സനല്‍ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it