Kerala

ജനുവരി 8 ലെ ദേശീയ പണിമുടക്കിനെ പിന്തുണയ്ക്കും: എസ്ഡിടിയു

ജനുവരി 8 ലെ ദേശീയ പണിമുടക്കിനെ പിന്തുണയ്ക്കും: എസ്ഡിടിയു
X

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കും പൊതുമേഖലകളുടെ സ്വകാര്യവല്‍കരണത്തിനുമെതിരേ ജനുവരി 8 ന് നടക്കുന്ന പൊതുപണിമുടക്കിനെ സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍ പിന്തുയ്ണക്കും. ഒരുഭാഗത്ത് രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ നിലവിലുള്ള അവകാശങ്ങള്‍ ഇല്ലാതാക്കിയും പൊതുമേഖല സ്ഥാപനങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുകയും ചെയ്യുമ്പോള്‍ മറുഭാഗത്ത് ജാതിമത വംശീയധ്രുവീകരണത്തിലൂടെ മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണ് മോദി സര്‍ക്കാര്‍.

തൊഴില്‍ അവകാശ പോരാട്ടത്തോടൊപ്പം രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുവാനുള്ള ജനകീയ ചെറുത്തുനില്‍പ്പ് തൊഴിലാളികളില്‍നിന്ന് ഉയര്‍ന്നുവരേണ്ടത് അനിവാര്യമാണെന്നും സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എ വാസു അധ്യക്ഷത വഹിച്ചു. നൗഷാദ് മംഗലശ്ശേരി, പി പി മൊയ്തീന്‍കുഞ്ഞ്, ഫസല്‍ റഹ്മാന്‍, ഇസ്മായില്‍ കമ്മന, ജലീല്‍ കരമന, അഷ്‌റഫ് ചുങ്കപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it