മോഹന്‍ലാലിനെ മല്‍സരിപ്പിക്കാന്‍ ശ്രമിക്കുന്നതായി ഒ രാജഗോപാല്‍
'പൊതുകാര്യങ്ങളില്‍ താല്‍പര്യമുള്ളയാളാണു മോഹന്‍ലാല്‍. തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെ മല്‍സരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ ഏക എംഎല്‍എയുമായ ഒ രാജഗോപാല്‍. 'പൊതുകാര്യങ്ങളില്‍ താല്‍പര്യമുള്ളയാളാണു മോഹന്‍ലാല്‍. തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്തുകാരനായ ലാല്‍ ഞങ്ങളുടെ റഡാറിലുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടു നേതാക്കള്‍ ലാലിനെ സമീപിച്ചിരുന്നു. അദ്ദേഹം പാര്‍ട്ടി അംഗമല്ല. എങ്കിലും അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്. സ്ഥാനാര്‍ഥിയാകാന്‍ ഞങ്ങള്‍ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്. തീരുമാനമൊന്നും പറഞ്ഞിട്ടില്ലെന്നും ഒരു ദേശീയ മാധ്യമത്തോടു രാജഗോപാല്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പ്രമുഖ ബിജെപി നേതാക്കളുമായി ലാലിനു നല്ല ബന്ധമാണുള്ളത്. ജന്മദിനാശംസകള്‍ നേര്‍ന്നു ട്വിറ്ററില്‍ സന്ദേശമയച്ചപ്പോള്‍ മോദി പ്രത്യേകം നന്ദി പറഞ്ഞതും, ന്യൂഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതുമെല്ലാം ലാലിന്റെ രാഷ്ട്രീയ പ്രവേശനമായി വ്യാഖ്യാനിക്കപ്പെട്ടു. കഴിഞ്ഞദിവസം പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി മോഹന്‍ലാലിനെ ആദരിച്ചതും ഇതിന്റെ ഭാഗമാണെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എന്നാല്‍, മല്‍സരിക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്നാണ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
RELATED STORIES
ഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്(ഐവ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
29 March 2023 10:47 AM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്‍കി
28 March 2023 11:40 AM GMTസൗദിയില്‍ ബസ് അപകടം; 21 ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു, 29 പേര്‍ക്ക്...
28 March 2023 4:11 AM GMTനിയമലംഘനം; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 16,649 പ്രവാസികള്‍
26 March 2023 9:58 AM GMTഖത്തറില്‍ കെട്ടിടം തകര്‍ന്ന് അപകടം: മരണപ്പെട്ട മലയാളികളുടെ എണ്ണം...
26 March 2023 9:11 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT