Kerala

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് കാട്ടാന കിണറ്റില്‍ വീണു; പ്രതിഷേധവുമായി നാട്ടുകാര്‍

ആനയെ കരയ്ക്കുകയറ്റാന്‍ ഇന്ന് രാവിലെ എത്തിയ പോലിസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ തടയുകയായിരുന്നു.

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് കാട്ടാന കിണറ്റില്‍ വീണു; പ്രതിഷേധവുമായി നാട്ടുകാര്‍
X

കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് കാട്ടാന കിണറ്റില്‍ വീണു. ചന്ദനക്കാമ്പാറയിലെ ഷിമോഗാ കോളനിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സ്വകാര്യവ്യക്തിയുടെ ചുറ്റുമതിലില്ലാത്ത കിണറ്റിനുള്ളില്‍ കാട്ടാന അകപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. എന്നാല്‍, നാട്ടുകാരുടെ പ്രതിഷേധം രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുകയാണ്. കാട്ടാന കിണറ്റില്‍ അകപ്പെട്ടതിന് പിന്നാലെ പ്രദേശത്ത് കാട്ടാനകള്‍ ഇറങ്ങിയിരിക്കുന്നതും രക്ഷാപ്രവര്‍ത്തകര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു.

രക്ഷാപ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. ആനയെ കരയ്ക്കുകയറ്റാന്‍ ഇന്ന് രാവിലെ എത്തിയ പോലിസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ തടയുകയായിരുന്നു. കാട്ടാനശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. ഒരാഴ്ചയായി ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. ജനപ്രതിനിധികളും ഡിഎഫ്ഒയുമെത്തി കാട്ടാനശല്യമുണ്ടാവില്ലെന്ന് ഉറപ്പുനല്‍കാതെ രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

Next Story

RELATED STORIES

Share it