Kerala

വിപ്പ് ലംഘിച്ചവരെ അയോഗ്യരാക്കണം; കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം വെള്ളിയാഴ്ച സ്പീക്കര്‍ക്ക് കത്ത് നല്‍കും

അവിശ്വാസപ്രമേയ ചര്‍ച്ചയിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി വിപ്പ് ലംഘിച്ച് ഇരുവരും വോട്ട് ചെയ്തതിനെതിരേയാണ് നടപടി ആവശ്യപ്പെടുന്നത്.

വിപ്പ് ലംഘിച്ചവരെ അയോഗ്യരാക്കണം; കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം വെള്ളിയാഴ്ച സ്പീക്കര്‍ക്ക് കത്ത് നല്‍കും
X

കോട്ടയം: പാര്‍ട്ടി വിപ്പ് ലംഘിച്ച പി ജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗം വെള്ളിയാഴ്ച സ്പീക്കര്‍ക്ക് കത്ത് നല്‍കും. റോഷി അഗസ്റ്റിന്‍ എംഎല്‍എയാവും കത്ത് നല്‍കുക. അവിശ്വാസപ്രമേയ ചര്‍ച്ചയിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി വിപ്പ് ലംഘിച്ച് ഇരുവരും വോട്ട് ചെയ്തതിനെതിരേയാണ് നടപടി ആവശ്യപ്പെടുന്നത്.

അതേസമയം, നിയമസഭയില്‍ ഹാജരാവാതിരുന്ന സി എഫ് തോമസിനെതിരേ നടപടി വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ജോസഫിനെയും മോന്‍സിനെയും അയോഗ്യരാക്കാന്‍ നടപടി വേണമെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. അതേസമയം, കുട്ടനാട് സീറ്റ് കേരളാ കോണ്‍ഗ്രസ്(എം) പി ജെ ജോസഫ് വിഭാഗത്തിന് നല്‍കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണയായിരുന്നു.

ഇവിടെ ജേക്കബ് എബ്രഹാം മല്‍സരിക്കുമെന്ന് പി ജെ ജോസഫ് പറഞ്ഞു. എന്നാല്‍, ജോസ് കെ മാണിയുടെ കാര്യത്തില്‍ പുനപ്പരിശോധന ഇല്ല. ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് കൂടുമാറിയെന്ന വിലയിരുത്തലില്‍ ജോസിനോട് സമവായം വേണ്ടെന്നാണ് തീരുമാനം. യുഡിഎഫില്‍ നിന്നും ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിട്ടില്ല. സ്വമേധയാ ജോസ് വിഭാഗം പോവട്ടെയെന്ന നിലപാടാണ് യുഡിഎഫ് യോഗം എടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it