Kerala

മുഖ്യമന്ത്രിയുടെ ഓഫീസിൽ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിടുന്നു; ആരോപണവുമായി ബിജെപി

ഈ സംഭവത്തിന് ശേഷമാണ് എം വി ജയരാജനെ സ്ഥാനത്ത് നിന്ന് മാറ്റുന്നത്. കഴിഞ്ഞ നാലര വർഷക്കാലം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പോയ ഫയലുകൾ മുഴുവൻ പരിശോധിക്കണം.

മുഖ്യമന്ത്രിയുടെ ഓഫീസിൽ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിടുന്നു; ആരോപണവുമായി ബിജെപി
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി. മുഖ്യമന്ത്രിയുടെ ഓഫീസിൽ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിടുന്നുവരുണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ ആരോപിച്ചു. 2018 സപ്തംബർ രണ്ടാം തിയതി ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയിരുന്നു. തിരിച്ച് വരുന്നത് സപ്തംബർ 23നാണ്. സെപ്തംബർ മൂന്നിന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഒരു ഫയൽ എത്തുന്നു. മലയാള ഭാഷ ദിനാഘോഷവുമായി ബന്ധപ്പെട്ട് പൊതുഭരണവിഭാഗത്തിൽ നിന്നുള്ള ഒരു സാധാരണ ഫയലാണ് അത്. സപ്തംബർ ഒമ്പതിന് മുഖ്യമന്ത്രി ഈ ഫയലിൽ ഒപ്പുവെച്ചിരിക്കുന്നു. മുഖ്യമന്ത്രി മയോ ക്ലിനിക്കിൽ ചികിത്സയിൽ കഴിയുന്ന സമയത്താണ് ഈ ഫയലിൽ ഒപ്പുവെച്ചിരിക്കുന്നത്. ഡിജിറ്റൽ സിഗ്നേച്ചറല്ല ഇതെന്നും സന്ദീപ് വാര്യർ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സയിലിരിക്കെ ഒരു ഫയലിൽ മുഖ്യമന്ത്രിയുടെ കൈയൊപ്പിട്ടത് സ്വപ്ന സുരേഷാണോ ശിവശങ്കറാണോ എന്നും അദ്ദേഹം ചോദിച്ചു. അതല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിടുന്ന ആൾ ഉണ്ടോ?, അങ്ങനെ കള്ളയൊപ്പിടാൻ ഒരാളെ പാർട്ടിയറിഞ്ഞ് നിയോഗിച്ചിട്ടുണ്ടോ?, ഒപ്പിടാൻ വേണ്ടി ഏതെങ്കിൽ കൺസൾട്ടൻസിക്ക് കരാർ കൊടുത്തിട്ടുണ്ടോ. ഇക്കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കണം.

ഈ സംഭവത്തിന് ശേഷമാണ് എം വി ജയരാജനെ സ്ഥാനത്ത് നിന്ന് മാറ്റുന്നത്. കഴിഞ്ഞ നാലര വർഷക്കാലം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പോയ ഫയലുകൾ മുഴുവൻ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it