Kerala

'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്?' കരോള്‍ സംഘങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതികരിച്ച് ക്ലീമിസ് ബാവ

ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്? കരോള്‍ സംഘങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതികരിച്ച് ക്ലീമിസ് ബാവ
X

തിരുവനന്തപുരം: കരോള്‍ സംഘങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ക്ലീമിസ് കത്തോലിക്കാ ബാവ. കരോള്‍ സംഘങ്ങളെ ആക്രമിക്കുന്ന പ്രതികൂല സാഹചര്യങ്ങള്‍ വര്‍ദ്ധിച്ച് വരികയാണെന്നും രാജ്യത്തും ലോകത്തും ഇത്തരം അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നും ക്ലിമീസ് ബാവ പറഞ്ഞു. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം.

ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്. അവരുടെ ഹൃദയങ്ങള്‍ക്ക് വെളിച്ചം കൊടുക്കേണമേ. ക്രിസ്മസ്, പ്രത്യാശ നല്‍കുന്ന സന്തോഷത്തിന്റെ പെരുന്നാളാണ്. ഭയമില്ലാത്ത, സന്തോഷത്തിന്റെ നല്ല അനുഭവത്തില്‍ ക്രിസ്തുമസ് ആഘോഷിക്കാമെന്നും ക്ലിമീസ് ബാവ പറഞ്ഞു.

ക്രിസ്മസ് ദിനത്തിന്റെ പ്രാധാന്യം തകര്‍ത്തു കളയാന്‍ അനേകര്‍ ശ്രമിക്കുകയാണ്. അതിന്റെ പൊലിമ കളയാന്‍ മറ്റ് ആഘോഷങ്ങള്‍ പ്രഖ്യാപിക്കുന്നു. യേശുവിന്റെ നാമം ഭൂമിയില്‍ നിന്ന് എടുത്തുമാറ്റാന്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല. ജീവനെടുക്കാനും മര്‍ദ്ദിക്കാനും ഭയപ്പെടുത്താനും കഴിയും. ചേര്‍ത്തുനിര്‍ത്താനും ധൈര്യപ്പെടുത്താനും നമുക്ക് കഴിയണം. ഭരണാധികാരികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം. ദൈവഭയത്തോടും നന്മയോടും കൂടി ജനങ്ങളെ നയിക്കാന്‍ കഴിയേണമേ എന്നും പ്രാര്‍ത്ഥിക്കാമെന്നും ക്ലീമിസ് കത്തോലിക്കാ ബാവ പറഞ്ഞു. രാജ്യത്ത് കരോള്‍ സംഘങ്ങള്‍ക്കെതിരെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ക്ലീമിസ് കത്തോലിക്കാ ബാവയുടെ പ്രതികരണം.




Next Story

RELATED STORIES

Share it