Kerala

കേരളത്തെ ഹാരിസണിന് തീറെഴുതുന്നതിനെ ശക്തമായി നേരിടും: വെല്‍ഫെയര്‍ പാര്‍ട്ടി

കേരളത്തെയാകെ ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കോര്‍പറേറ്റുകള്‍ക്ക് താലത്തില്‍ വെച്ച് കൊടുക്കുമ്പോള്‍ തങ്ങള്‍ ഒന്നുമറിഞ്ഞില്ല എന്ന മട്ടിലാണ് റവന്യൂ മന്ത്രിയും സിപിഐയും പെരുമാറുന്നത്. കയ്യേറ്റ ഭൂമി സംബന്ധിച്ച് സിപിഎമ്മില്‍ നിന്ന് വ്യത്യസ്ത നിലപാടെങ്കില്‍ അത് തുറന്നുപറഞ്ഞ് മന്ത്രിസഭയില്‍ നിന്ന് പുറത്തുവരാന്‍ റവന്യൂ മന്ത്രിയും സിപിഐയും തയ്യാറാകണമെന്നും കെ എ ഷെഫീക്ക് പറഞ്ഞു.

കേരളത്തെ ഹാരിസണിന് തീറെഴുതുന്നതിനെ ശക്തമായി നേരിടും: വെല്‍ഫെയര്‍ പാര്‍ട്ടി
X

തിരുവനന്തപുരം: അഞ്ച് ലക്ഷം വരുന്ന ഭൂരഹിതരെ വഞ്ചിച്ച് അവരുടെ അവകാശ ഭൂമി കുത്തകകള്‍ക്ക് തീറെഴുതാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തെ ജനങ്ങളെ അണിനിരത്തി ശക്തമായി നേരിടുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ഷെഫീക്ക് പറഞ്ഞു. ഉടമസ്ഥാവകാശം സര്‍ക്കാര്‍ തന്നെ ചോദ്യം ചെയ്യുന്ന ഭൂമിയില്‍ നിന്നും കരം സ്വീകരിച്ച് ഹാരിസണിന് കൈമാറാനുള്ള നീക്കത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ നിയോഗിച്ച ആറിലധികം കമ്മീഷനുകള്‍ അനധികൃതമായി ഹാരിസണ്‍ കൈവശം വെച്ചിരിക്കുന്നുവെന്ന് കണ്ടെത്തിയതും ഹൈക്കോടതി സിംഗില്‍ ബെഞ്ച് അത് അംഗീകരിച്ചുതമായ ഭൂമിയില്‍ നിന്നാണ് കരം സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സിപിഎമ്മും ഉദ്യോഗസ്ഥ ലോബിയും ഹാരിസണുമായി നടത്തിയ ഒത്തുകളിയുടെ ഭാഗമായാണ് സുപ്രീം കോടതിയിലടക്കം ഈ കേസ് പരാജയപ്പെടാന്‍ കാരണമായത്. അതേസമയം തന്നെ സിവില്‍ കോടതിയില്‍ ഉടമസ്ഥാവകാശം തീര്‍പ്പാക്കണമെന്ന സുപ്രീം കോടതി വിധിക്കനുസരിച്ച് ഒരു നീക്കം പോലും നടത്താതെ കയ്യേറിയ മുഴുവന്‍ ഭൂമിയില്‍ നിന്നും കരം സ്വീകരിക്കാനാണ് പിണറായി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലൊരിടത്തും ഉടമസ്ഥാവകാശമില്ലാത്ത ഭൂമിക്ക് കരം അടച്ച ഒരാളും ഉണ്ടാകില്ല. സര്‍ക്കാരും സിപിഎമ്മും എന്തുതന്നെ പറഞ്ഞാലും കരം അടക്കുക എന്നാല്‍ നിയമപരമായി ഉടമസ്ഥാവകാശം തെളിയിക്കുക എന്നാണ്.

കേരളത്തെയാകെ ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കോര്‍പറേറ്റുകള്‍ക്ക് താലത്തില്‍ വെച്ച് കൊടുക്കുമ്പോള്‍ തങ്ങള്‍ ഒന്നുമറിഞ്ഞില്ല എന്ന മട്ടിലാണ് റവന്യൂ മന്ത്രിയും സിപിഐയും പെരുമാറുന്നത്. കയ്യേറ്റ ഭൂമി സംബന്ധിച്ച് സിപിഎമ്മില്‍ നിന്ന് വ്യത്യസ്ത നിലപാടെങ്കില്‍ അത് തുറന്നുപറഞ്ഞ് മന്ത്രിസഭയില്‍ നിന്ന് പുറത്തുവരാന്‍ റവന്യൂ മന്ത്രിയും സിപിഐയും തയ്യാറാകണമെന്നും കെ എ ഷെഫീക്ക് പറഞ്ഞു. അതല്ലാതെ ചെപ്പടി വിദ്യകള്‍ കാട്ടി കേരളത്തിലെ അഞ്ച് ലക്ഷം ഭൂരഹതരുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കരുത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കുടില്‍കെട്ടല്‍ സമരം അടക്കമുള്ള ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അരിപ്പ ഭൂസമര സമിതി നേതാവ് ശ്രീരാമന്‍ കൊയ്യോന്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ഭാരവാഹികളായ ഇ സി ആയിഷ, പി എ അബ്ദുല്‍ ഹക്കീം, ശ്രീജ നെയ്യാറ്റിന്‍കര, റസാഖ് പാലേരി, ജോസഫ് ജോണ്‍, ജബീന ഇര്‍ഷാദ് എന്നിവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു. പ്രസ് ക്ലബിന് സമീപത്ത് നിന്നും ആരംഭിച്ച മാര്‍ച്ചിന് വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതി ജനറല്‍ കണ്‍വീനര്‍ ഷെഫീക്ക് ചോഴിയക്കോട്, എന്‍.എം അന്‍സാരി, അഡ്വ. അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it