Kerala

പൂര്‍വിക പാതയിലൂടെ പ്രബോധന രംഗത്ത് മുന്നേറണം: ജിഫ്‌രി തങ്ങള്‍

മുസ്ലിം സമുദായത്തിന് ശരിയായ മാര്‍ഗം കാണിച്ചുകൊടുക്കുകയെന്ന നയമാണ് സമസ്ത നിര്‍വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പൂര്‍വിക പാതയിലൂടെ പ്രബോധന രംഗത്ത് മുന്നേറണം: ജിഫ്‌രി തങ്ങള്‍
X

മലപ്പുറം: മുന്‍ഗാമികളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയെന്നത് മതത്തിന്റെ അടിസ്ഥാനമാണമെന്നും ഉമ്മത്തിന്റെ വിശ്വാസം, ആചാരം, അനുഷ്ഠാനം എന്നിവ സംരക്ഷിക്കുകയാണ് സമസ്തയുടെ ദൗത്യമെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. മുസ്ലിം സമുദായത്തിന് ശരിയായ മാര്‍ഗം കാണിച്ചുകൊടുക്കുകയെന്ന നയമാണ് സമസ്ത നിര്‍വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്ത മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശത്തിന് വിരുദ്ധമായ മാര്‍ഗങ്ങളെ ആശയപരമായി നേരിടണം. പുത്തനാശക്കാരാണ് നവോഥാനം കൊണ്ടുവന്നതെന്ന വാദം തെറ്റാണ്. പുത്തനാശയങ്ങളിലേക്ക് വഴുതിപോവുന്നതിനെ തടയിടണമെന്നും തങ്ങള്‍ പറഞ്ഞു.

വിശ്വാസത്തിന് കോട്ടംവരാത്ത വിധത്തില്‍ മതസൗഹാര്‍ദ്ധവും സ്‌നേഹവും കാത്തുസൂക്ഷിക്കണം. സമസ്തയുടെ നയങ്ങളെ പിന്തുടര്‍ന്ന് വിവിധ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലുള്ളവര്‍ സമസ്തയിലുണ്ടാവാം. സമസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പുലര്‍ത്തുന്ന അഭേദ്യ ബന്ധങ്ങളുണ്ട്. അത് സമസ്തയുമായി പൂര്‍വികമായി തുടര്‍ന്നുവരുന്ന സുദൃഢ ബന്ധമാണ്. അതിന് വിള്ളലേറ്റിട്ടില്ല. അതിന് ആര് ശ്രമിച്ചാലും നടക്കുകയില്ല. മുസ്്‌ലിം സമുദായത്തിന്റെ അവകാശ സംരക്ഷണത്തിനായി ഭരണകൂടങ്ങളുമായി ബന്ധം തുടരാറുണ്ടെന്നും, മതത്തിന്റെ ആദര്‍ശത്തിനെതിര് കണ്ടാല്‍ എതിര്‍ക്കാറുമുണ്ടെന്നും തങ്ങള്‍ പറഞ്ഞു. അനാവശ്യമായ ആക്ഷേപങ്ങളുന്നയിച്ച് പരസ്പരമുള്ള ബന്ധം തെറ്റിക്കുന്ന നീക്കം പാടില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരം പ്രവര്‍ത്തനം നടത്തുന്നവരുടെ ലക്ഷ്യം ശരിയായതല്ല. സമസ്തയുടെ ആദര്‍ശങ്ങളെ സാമൂഹ്യമാധ്യമങ്ങളില്‍ പരിഹസിക്കുന്നവര്‍ സമസ്തയില്‍ സ്ഥാനമില്ലെന്നും തങ്ങള്‍ പറഞ്ഞു.

സമാപന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സന്ദേശം നല്‍കി. സമസ്ത ജില്ലാ പ്രസിഡന്റ് എം ടി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണ നടത്തി. കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ഹാഫിസ് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ ഖുര്‍ആന്‍ പാരായണം നടത്തി. ബീഹാര്‍ ഇദാറത്തുശ്ശരീഅ ഖാസി ഡോ. മുഫ്തി അംജദ് റസാ അഹ്മദ് മുഖ്യാതിഥിയായി.

സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി ആമുഖഭാഷണം നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, സമസ്ത മുശാവറ അംഗങ്ങളായ കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി , ആദൃശ്ശേരി ഹംസ കുട്ടി മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, കെ ഹൈദര്‍ ഫൈസി പനങ്ങാങ്ങര, എം.വി ഇസ്മാഈല്‍ മുസ്‌ലിയാര്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ , എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, പി ഉബൈദുല്ല എം.എല്‍.എ, അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ, പി അബ്ദുല്‍ ഹമീദ് എം.എല്‍.എ, കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍ സംസാരിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രമേയ പ്രഭാഷണവും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍ പ്രഭാഷണവും നടത്തി. സലീം എടക്കര സമ്മളന പ്രമേയം അവതരിപ്പിച്ചു.

സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, നാസര്‍ ഫൈസി കൂടത്തായി, സി.എച്ച് ത്വയ്യിബ് ഫൈസി, സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ദുറശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, ഹുസൈന്‍ കോയ തങ്ങള്‍ മേല്‍മുറി, കെ.വി അസ്ഗറലി ഫൈസി പട്ടിക്കാട്, അരിപ്ര അബ്ദുറഹ്മാന്‍ ഫൈസി, ഇ.കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ , കെ.എം കുട്ടി എടക്കുളം, അല്‍ ഹാഫിള് സയ്യിദ് മിയാസലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് അലി ഉനൈസ് തങ്ങള്‍ ജമലുല്ലൈലി സംബന്ധിച്ചു.

Next Story

RELATED STORIES

Share it