Kerala

സമൂഹത്തിലെ പുതിയ തിന്മയെ തുരത്താന്‍ ഭരണകര്‍ത്താക്കളും സമൂഹവും ഇടപെടണം: മന്ത്രി കെ കെ ശൈലജ

എല്ലാ മേഖലയിലും സ്ത്രീകള്‍ക്കെതിരെ കാലങ്ങളായി നിലനില്‍ക്കുന്ന അവമതിപ്പുകള്‍ക്കെതിരെ ചെറുത്തുനില്‍പ്പുകള്‍ നടക്കുന്നുണ്ട്. സിനിമപോലെ പുരുഷമേധാവിത്വം നിലനില്‍ക്കുന്നിടത്ത് ആദ്യമായി ഡബ്ല്യുസിസിയാണ് ഇത്തരം ചെറുത്തുനില്‍പ്പിന് തുടക്കംകുറിച്ചത്. പൂര്‍വ്വകാല തിന്മകളില്‍ ചിലത് സമൂഹത്തില്‍ അവശേഷിക്കുന്നുണ്ട്. അതിനൊപ്പം ചില പുതിയ തിന്മകള്‍കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇതിന് രണ്ടിനുമെതിരെ പോരാടിയാല്‍മാത്രമേ മുന്നോട്ടുപോകാനാകൂ

സമൂഹത്തിലെ പുതിയ തിന്മയെ തുരത്താന്‍ ഭരണകര്‍ത്താക്കളും സമൂഹവും ഇടപെടണം: മന്ത്രി കെ കെ ശൈലജ
X

കൊച്ചി: സമൂഹത്തില്‍ പുതിയ ചില തിന്മകള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്നും സമൂഹവും ഭരണകര്‍ത്താക്കളും ഇടപെട്ടാല്‍മാത്രമേ ഇവയെ നിയന്ത്രിക്കാനും തുരത്താനും കഴിയൂവെന്നും മന്ത്രി കെ കെ ശൈലജ. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യുസിസി)യുടെ രണ്ടാ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിമണ്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യുസിസി)നെ സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്.എല്ലാ മേഖലയിലും സ്ത്രീകള്‍ക്കെതിരെ കാലങ്ങളായി നിലനില്‍ക്കുന്ന അവമതിപ്പുകള്‍ക്കെതിരെ ചെറുത്തുനില്‍പ്പുകള്‍ നടക്കുന്നുണ്ട്. സിനിമപോലെ പുരുഷമേധാവിത്വം നിലനില്‍ക്കുന്നിടത്ത് ആദ്യമായി ഡബ്ല്യുസിസിയാണ് ഇത്തരം ചെറുത്തുനില്‍പ്പിന് തുടക്കംകുറിച്ചത്. പൂര്‍വ്വകാല തിന്മകളില്‍ ചിലത് സമൂഹത്തില്‍ അവശേഷിക്കുന്നുണ്ട്. അതിനൊപ്പം ചില പുതിയ തിന്മകള്‍കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇതിന് രണ്ടിനുമെതിരെ പോരാടിയാല്‍മാത്രമേ മുന്നോട്ടുപോകാനാകൂവെന്നും മന്ത്രി പറഞ്ഞു.

നടി രേവതി അധ്യക്ഷത വഹിച്ചു. ഡബ്ല്യുസിസി കേരളത്തില്‍ മാത്രമൊതുങ്ങാതെ ഇന്ത്യയിലെ മറ്റ് സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കണമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത തമിഴ് സിനിമാ സംവിധായകന്‍ പാ രഞ്ജിത്ത് പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ മാത്രമല്ല നിലനില്‍ക്കുന്ന ജാതി മത വിവേചനങ്ങള്‍ക്കെതിരെയും ഡബ്ല്യുസിസിയുടെ ശബ്ദമുയരണം. പി കെ. റോസിയുടെ കാലത്ത് ഡബ്ല്യുസിസിയുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് നാടുവിട്ട് ഓടേണ്ടി വരുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്‍ ഡോ. ബിജു, തിരക്കാഥാകൃത്ത് ശ്യാം പുഷ്‌ക്കര്‍, ഡോക്യുമെന്ററിക്ക് ഓസ്‌കാര്‍ നേടിയ നിര്‍മ്മാതാവ് ഗുനീത മോംഗ, സ്വര ഭാസ്‌കര്‍, ആഷ ആച്ചി ജോസഫ്, അജിത, വിധു വിന്‍സെന്റ സംസാരിച്ചു. തുടര്‍ന്ന് സംഗീത നിശയും അരങ്ങേറി.

Next Story

RELATED STORIES

Share it