Top

You Searched For "minister k k shylaja"

കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം ലോക മാതൃകയാകണം: മന്ത്രി കെ കെ ഷൈലജ

10 Nov 2019 10:05 AM GMT
രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പുതിയ ഉപകരണങ്ങള്‍ ഉണ്ടാകുന്നതോടൊപ്പം പുതിയ ശാസ്ത്രീയ കണ്ടെത്തലുകളും ഉണ്ടാകണം. ആരോഗ്യ രംഗത്തെ നൂതന ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായം സര്‍ക്കാരിന് ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും കാന്‍സര്‍ രോഗം നേരത്തെ കണ്ടെത്തുവാനും പ്രതിരോധിക്കുവാനുമുള്ള മാര്‍ഗങ്ങള്‍ സിമ്പോസിയങ്ങളിലൂടെ ഉരുത്തിരിയണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു

വര്‍ക്കല മെഡി.കോളജിനെതിരെ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി

4 Oct 2019 7:27 AM GMT
സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് വിദ്യാര്‍ഥികളെ മാറ്റാന്‍ പറഞ്ഞാല്‍ കഴിയില്ല. എന്നാല്‍ സ്വകാര്യ മേഖലയിലേക്ക് മാറ്റാന്‍ കഴിയുമോ എന്നത് പരിശോധിക്കണം.

നിപ ബാധ; ആശങ്കയകന്നു; ഏഴു പേര്‍ക്കും നിപയില്ല; നിരീക്ഷണം തുടരുമെന്ന് മന്ത്രി കെ കെ ഷൈലജ

7 Jun 2019 6:22 AM GMT
പോളിടെക്‌നിക് വിദ്യാര്‍ഥിയായായ യുവാവിന് മാത്രമാണ് നിലവില്‍ നിപ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.രോഗബാധിതനായ യുവാവിനെ ആശുപത്രിയില്‍ പരിചരിച്ചിരുന്ന നേഴ്‌സുമാരും നേരിട്ടും സമ്പര്‍ക്കം പുലര്‍ത്തിയ സഹപാഠിയുമടക്കം ഏഴു പേരെയായിരുന്നു എറണാകുളം കളമശേരിയിലെ കൊച്ചി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നത്.ഇവരുടെ രക്തം,സ്രവം അടക്കമുള്ള സാമ്പിളുകള്‍ ആലപ്പുഴ, മണിപ്പാല്‍,പൂന വൈറോളജി ഇന്‍സ്റ്റിറ്റിയുട്ടുകളില്‍ പരിശോധിക്കുകയും ഏഴു പേര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്

കോട്ടയം മെഡിക്കല്‍ കോളജില്‍ രോഗി ചികില്‍സ കിട്ടാതെ മരിച്ചുവെന്ന സംഭവം: വിശദമായ റിപോര്‍ട് ആവശ്യപ്പെട്ടു;കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി കെ കെ ഷൈലജ

6 Jun 2019 6:42 AM GMT
ഇന്നലെ ഈ സംഭവം അറിഞ്ഞപ്പോള്‍ തന്നെ താന്‍ കോട്ടയം മെഡിക്കല്‍ കോളജിലെ സൂപ്രണ്ടിനെ ഫോണില്‍ വിളിച്ചു വിവരങ്ങള്‍ തേടിയിരുന്നു.പശ്ചാത്തലം പരിശോധിക്കാതെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ചു എന്ന് പ്രചരിപ്പിക്കരുത്. ആവശ്യമില്ലാതെ പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിക്കുമ്പോള്‍ മഹത്തായ സേവനം കാഴ്ചവെയക്കുന്ന സ്ഥാപനങ്ങളുടെ പ്രതിച്ഛായയാണ് നശിക്കുന്നത്.നല്ല നിലയില്‍ നടന്നു പോകുന്ന സര്‍ക്കാര്‍ ആശുപത്രികളിലൊന്നാണ് കോട്ടയം മെഡിക്കല്‍ കോളജെന്നും മന്ത്രി പറഞ്ഞു

നിപ: ഐസൊലേഷന്‍ വാര്‍ഡിലുള്ള അഞ്ചുപേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു;രണ്ടു ദിവസത്തിനകം ഫലം ലഭിക്കും

5 Jun 2019 5:37 AM GMT
രോഗം ബാധിച്ച യുവാവിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്.പനി ലക്ഷണങ്ങളുമായി പ്രവേശിപ്പിക്കപ്പെട്ടവര്‍ക്ക് നിപയുടെ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം. നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം കേന്ദ്രസംഘത്തിന്റെ നേതൃത്വത്തില്‍ നടന്നു വരികയാണ്.സംസ്ഥാനത്തെ ആരോഗ്യ വകുപ്പില്‍ നിന്നുള്ളവരും സംഘത്തിലുണ്ട്. ഉടന്‍ തന്നെ ഉറവിടം കണ്ടെത്തുമെന്നാണ് കരുതുന്നത്.നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് അവലോകന യോഗം ചേരും

നിപ: സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് രമേശ് ചെന്നിത്തല ;മന്ത്രി കെ കെ ഷൈലജയുമായി കൂടിക്കാഴ്ച നടത്തി

4 Jun 2019 3:53 AM GMT
സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് രമേശ് ചെന്നിത്തല.നിപയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ കെ ഷൈലജ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

നിപ:വിദ്യാര്‍ഥിയുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ 86 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലെന്ന് മന്ത്രി

3 Jun 2019 1:24 PM GMT
വിദ്യാര്‍ഥിയെ ബാധിച്ചിരിക്കുന്നത് നിപയാണോയെന്നത് സംബന്ധിച്ച് പൂനയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം വന്നതിനു ശേഷം മാത്രമെ സ്ഥിരീകരിക്കാന്‍ കഴിയു.എന്നിരുന്നാലും നിപയാണെന്ന് കരുതിക്കൊണ്ടുള്ള പ്രതിരോധ നടപടികളാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. എറണാകുളത്തിന്റെ സമീപ ജില്ലകളിലെ മെഡിക്കല്‍ കോളജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കുന്നുണ്ട്.ആവശ്യമായ മരുന്നുകളുടെ ലഭ്യതയും ഉറപ്പു വരുത്തിയിട്ടുണ്ട്.ജില്ലയില്‍ സ്‌കൂളുകള്‍ അടച്ചിട്ടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള പ്രചരണം സോഷ്യല്‍ മീഡിയ നടത്തരുത്.അനാവശ്യമായി കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും

ശൈലജ ടീച്ചറുടെ നന്മയെ അഭിവാദ്യം ചെയ്യുന്നു, അനീതി ഓര്‍മിപ്പിച്ചുകൊണ്ട്..

9 May 2019 7:09 AM GMT
ആരോഗ്യമന്ത്രി കെ കെ ശൈലജയെ വാനോളം പുകഴ്ത്തുമ്പോള്‍ യുവ മാധ്യമപ്രവര്‍ത്തകനായ സാലിഹ് കോട്ടപ്പള്ളിയുടെ ചോദ്യം ഏറെ പ്രസക്തമാണ്

സമൂഹത്തിലെ പുതിയ തിന്മയെ തുരത്താന്‍ ഭരണകര്‍ത്താക്കളും സമൂഹവും ഇടപെടണം: മന്ത്രി കെ കെ ശൈലജ

26 April 2019 4:43 PM GMT
എല്ലാ മേഖലയിലും സ്ത്രീകള്‍ക്കെതിരെ കാലങ്ങളായി നിലനില്‍ക്കുന്ന അവമതിപ്പുകള്‍ക്കെതിരെ ചെറുത്തുനില്‍പ്പുകള്‍ നടക്കുന്നുണ്ട്. സിനിമപോലെ പുരുഷമേധാവിത്വം നിലനില്‍ക്കുന്നിടത്ത് ആദ്യമായി ഡബ്ല്യുസിസിയാണ് ഇത്തരം ചെറുത്തുനില്‍പ്പിന് തുടക്കംകുറിച്ചത്. പൂര്‍വ്വകാല തിന്മകളില്‍ ചിലത് സമൂഹത്തില്‍ അവശേഷിക്കുന്നുണ്ട്. അതിനൊപ്പം ചില പുതിയ തിന്മകള്‍കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇതിന് രണ്ടിനുമെതിരെ പോരാടിയാല്‍മാത്രമേ മുന്നോട്ടുപോകാനാകൂ
Share it