വയനാട്ടിലേക്കുള്ള തുരങ്ക പാത: നിര്‍മാണോദ്ഘാടനം തിങ്കളാഴ്ച്ച
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ കിഫ്ബിയില്‍ നിന്നും 658 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിര്‍മ്മിക്കുന്നത്.
BY APH4 Oct 2020 6:52 PM GMT
X
APH4 Oct 2020 6:52 PM GMT
കല്‍പ്പറ്റ: വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിര്‍മ്മാണം ആരംഭിക്കുന്നു. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ നിര്‍മ്മാണോദ്ഘാടനം തിങ്കളാഴ്ച നടക്കും.
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ കിഫ്ബിയില്‍ നിന്നും 658 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിര്‍മ്മിക്കുന്നത്. ഈ മേഖലയില്‍ പ്രാവീണ്യം നേടിയ കൊങ്കണ്‍ റയില്‍വേ കോര്‍പറേഷനെയാണ് തുരങ്ക പാതയുടെ നിര്‍മ്മാണ പ്രവൃത്തി ഏല്‍പ്പിച്ചിരിക്കുന്നത്. സാങ്കേതിക പഠനം മുതല്‍ നിര്‍മ്മാണം വരെയുള്ള എല്ലാ കാര്യങ്ങളും കൊങ്കണ്‍ റയില്‍വേ കോര്‍പറേഷന്‍ നിര്‍വഹിക്കും .
കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മറിപ്പുഴ എന്ന സ്ഥലത്തു നിന്നും നിര്‍ദിഷ്ട തുരങ്കപാത ആരംഭിച്ചു കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്കു സമീപം അവസാനിക്കും. തുരങ്കപാതയിലേക്ക് എത്തിച്ചേരാനായി കോഴിക്കോട് ജില്ലയില്‍ കുന്നമംഗലത്തു ദേശീയപാത 766 ല്‍ നിന്ന് വഴി മാറി നിലവിലുള്ള പൊതുമരാമത്തു വകുപ്പിന്റെ റോഡ് ഉപയോഗപ്പെടുത്തും. സംസ്ഥാനത്തിന്റെ വികസന രംഗത്തെ പുതിയ ചുവടുവെപ്പാകും തുരങ്ക പാത.
Next Story
RELATED STORIES
ബോചെ ടി ലോട്ടറിയല്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍
19 May 2024 10:33 AM GMTകാഫിര്‍ സ്ക്രീന്‍ ഷോട്ട്; പിന്നില്‍ സിപിഎം ജില്ലാ സെക്രട്ടറി പി...
19 May 2024 9:36 AM GMTകാസര്‍കോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; ഭാര്യയും ഭര്‍ത്താവും...
19 May 2024 5:18 AM GMTപൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണം; സസ്പെന്ഷന്...
19 May 2024 5:06 AM GMTവിമാനത്തില്‍ തീ; ബെംഗളൂരു-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി...
19 May 2024 4:55 AM GMTവിനോദയാത്രക്ക് പോയ സംഘത്തിലെ യുവാവ് ഹോട്ടല്‍ കെട്ടിടത്തിന്റെ മുകള്‍...
18 May 2024 5:50 PM GMT