Kerala

ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസം; ഒറ്റ എസ്റ്റേറ്റ് ഏറ്റെടുത്താല്‍ മതിയെന്ന് സര്‍ക്കാര്‍, ആദ്യ ടൗണ്‍ഷിപ്പ് കല്‍പ്പറ്റ എല്‍സ്റ്റോണില്‍

ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസം; ഒറ്റ എസ്റ്റേറ്റ് ഏറ്റെടുത്താല്‍ മതിയെന്ന് സര്‍ക്കാര്‍, ആദ്യ ടൗണ്‍ഷിപ്പ് കല്‍പ്പറ്റ എല്‍സ്റ്റോണില്‍
X

കല്‍പ്പറ്റ: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുളള ആദ്യ ടൗണ്‍ഷിപ്പ് ഒരുങ്ങുക കല്‍പ്പറ്റയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍. പുനരധിവാസത്തിനായി കണ്ടെത്തിയ രണ്ട് എസ്റ്റേറ്റുകളില്‍ ഒന്നുമാത്രം ഏറ്റെടുത്താല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം.

ഗുണഭോക്താക്കളുടെ എണ്ണവും പശ്ചാത്തല സൗകര്യവും കണക്കിലെടുത്താണ് നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലത്തേക്ക് ഒഴിവാക്കാനുള്ള തീരുമാനം. എല്‍സ്റ്റോണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 58 ഹെക്ടറിലാണ് ആദ്യ ടൗണ്‍ഷിപ്പ് നിര്‍മിക്കുക. മാര്‍ച്ചില്‍ തറക്കല്ലിടും.

813 കുടുംബങ്ങളെയാണ് ഉരുള്‍പൊട്ടലിനുശേഷം സര്‍ക്കാര്‍ പുനരധിവസിപ്പിച്ചിട്ടുളളത്. ഇതില്‍ 242 പേരുടെ ഗുണഭോക്തൃ പട്ടികയാണ് ആദ്യ ഘട്ടത്തില്‍ തയ്യാറാക്കിയത്. ദുരന്തമേഖലയില്‍ ഒറ്റപ്പെട്ട് കഴിയുന്നവരേയും സര്‍ക്കാര്‍ പ്രഖ്യാപിച്ച 15 ലക്ഷം രൂപ നഷ്ടപരിഹാരം സ്വീകരിച്ച് ടൗണ്‍ഷിപ്പില്‍ നിന്ന് പുറത്തുപോകുന്നവരെയും പരിഗണിച്ചാണ് അന്തിമ പട്ടിക പുറത്തിറക്കുക. ഈ പട്ടിക ഉടന്‍ പുറത്തിറക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിര്‍മാണ പ്രവര്‍ത്തികള്‍ പെട്ടന്ന് തുടങ്ങിവെച്ച് വായ്പാ വിനിയോ?ഗത്തില്‍ കേന്ദ്രത്തോട് സാവകാശം തേടാനാണ് സര്‍ക്കാര്‍ ധാരണ. യൂണിറ്റിന് 25 ലക്ഷം എന്ന നിര്‍മാണ ചിലവ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുമായും ചര്‍ച്ച നടത്തും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ 16 അം?ഗം കോര്‍ഡിനേഷന്‍ കമ്മറ്റിയേയും മേല്‍നോട്ടത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. വരവ് ചിലവ് കണക്കും ഏകോപനവും ഈ കമ്മിറ്റിക്ക് ആയിരിക്കും. സഹായവാഗ്ദാനം നല്‍കിയവര്‍, ഗുണഭോക്താക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്താനും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.







Next Story

RELATED STORIES

Share it