Kerala

തിരുവനന്തപുരം നഗരത്തില്‍ നാളെ രാത്രി വരെ ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരം നഗരത്തില്‍ നാളെ രാത്രി വരെ ജലവിതരണം തടസ്സപ്പെടും
X

തിരുവനന്തപുരം: നഗരത്തിലെ ചില പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ നാളെ രാത്രി വരെ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. വാട്ടര്‍ അതോറിറ്റിയുടെ പിടിപി സബ്ഡിവിഷനു കീഴിലെ തിരുമല കുന്നപ്പുഴ ഭാഗത്തെ 400 എം എം പ്രിമോ പൈപ്പില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വാട്ടര്‍ അതോറിറ്റി തിരുമല, കരമന, കരമന സെക്ഷനുകളുടെ പരിധിയില്‍ വരുന്ന അറപ്പുര, വലിയവിള, ഇലിപ്പോട്, കുണ്ടമണ്‍കടവ്, തിരുമല, മങ്കാട്ടുകടവ്, കൊങ്ങളം, പുന്നയ്ക്കാമുകള്‍, തൃക്കണ്ണാപുരം, കുന്നപ്പുഴ, മുടവന്‍മുകള്‍, എസ്‌റ്റേറ്റ്, സത്യന്‍ നഗര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുക. ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it