- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുല്ലപ്പെരിയാർ വീണ്ടും തുറക്കും, പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിർദേശം
ഇന്നലെ വൈകുന്നേരം മുതൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴയായിരുന്നു. രാത്രി മുതലുള്ള കണക്ക് പ്രകാരം നാലായിരം ഘനയടിയിലധികം ജലമാണ് ഓരോ മണിക്കൂറിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്.
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. 140 അടിയായാണ് ജലനിരപ്പ് ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.
ഇന്നലെ വൈകുന്നേരം മുതൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴയായിരുന്നു. രാത്രി മുതലുള്ള കണക്ക് പ്രകാരം നാലായിരം ഘനയടിയിലധികം ജലമാണ് ഓരോ മണിക്കൂറിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. 140 അടി കവിഞ്ഞതോട് കൂടിയാണ് തമിഴ്നാട് കേരളത്തിന് ഒരു മുന്നറിയിപ്പ് നൽകിയത്.
വൃഷ്ടിപ്രദേശത്ത് പെയ്യുന്ന മഴയുടെ കാര്യം പരിഗണിച്ചായിരിക്കും അണക്കെട്ട് തുറക്കുന്നത് പരിഗണിക്കുക. നവംബർ 20 വരെയുള്ള കണക്കുകൾ പ്രകാരം അപ്പർ റൂൾ പ്രകാരം പരമാവധി 141 അടി ജലം സംഭരിക്കാൻ സാധിക്കും. എന്നാൽ ശക്തമായ മഴ തുടരുകയാണെങ്കിൽ പെട്ടെന്ന് തന്നെ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുമെന്നാണ് വിവരം. അതേസമയം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.76 അടിയായി ഉയർന്നു.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ ശക്തി പ്രാപിക്കുന്നത്. പത്തനംതിട്ട ജില്ലയുടെ നദീതീരങ്ങളിൽ ജില്ലാ ഭരണകൂടം അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
RELATED STORIES
സിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMTവാളയാറില്‍ ഒരു കോടി രൂപയുമായി ബിജെപി നേതാവും ഡ്രൈവറും പിടിയില്‍
11 Dec 2024 11:46 AM GMTമെഡിക്കല്‍ ഷോപ്പുകളില്‍ എയര്‍ കണ്ടീഷണര്‍ സംവിധാനം നിര്‍ബന്ധമാക്കി...
7 Dec 2024 8:32 AM GMTനീല ട്രോളി ബാഗ് വിവാദം: കള്ളപ്പണ ആരോപണങ്ങളില്‍ ഉറച്ചു...
3 Dec 2024 8:19 AM GMTട്രോളി ബാഗ് വിവാദം; പെട്ടിയില്‍ കള്ളപ്പണമെത്തിയതിന് തെളിവില്ലെന്ന്...
2 Dec 2024 11:37 AM GMT